Sunday December 04, 2016
Latest Updates

മാലിന്യത്തില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി

മാലിന്യത്തില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വേസ്റ്റില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ). 2012 ല്‍ മാത്രം 843,000 ടണ്‍ മാലിന്യം വിദേശത്തേക്ക് കയറ്റി അയച്ചതായാണ് കണക്ക്. ഇതില്‍ നല്ലൊരു ശതമാനം ഇന്ധനമായി പരിവര്‍ത്തനം ചെയ്തു. എന്നാല്‍ ഈ മാലിന്യം അയര്‍ലണ്ടില്‍ തന്നെ നിലനിര്‍ത്തി ഇന്ധന രൂപത്തില്‍
മാറ്റിയെടുത്താല്‍ ഇന്ധന പ്രതിസന്ധിക്ക് പരിഹാരമാകുകയും മാലിന്യം നീക്കം ചെയ്യപ്പെടുകയും ചെയ്യും എന്നാണ് ഇ പി ഐ യുടെ നിര്‍ദേശം. മാലിന്യത്തില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്ലാന്റ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പൂള്‍ബെഗില്‍
തുടങ്ങാനും നിര്‍ദേശിക്കുന്നുണ്ട്.

2012 ലെ നാഷണല്‍ വേസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ നിന്ന് പുറത്തേക്ക് അയയ്ക്കുന്ന മാലിന്യം 36 ശതമാനം വര്‍ദ്ധിച്ചു. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഉള്‍പ്പെടെയാണ് അയര്‍ലണ്ടില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന മാലിന്യം രാജ്യത്ത് തന്നെ ഇന്ധനമായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇപിഎ ആവശ്യപ്പെടുന്നത്. അയര്‍ലണ്ടില്‍ മാലിന്യം ഇന്ധനമാക്കി മാറ്റുന്ന ഒരു പ്ലാന്റ് മാത്രമാണ്
ഉള്ളത്. 2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പ്ലാന്റ് മീത്തിലെ ഡലീക്കിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ വരുന്ന മുനിസിപ്പല്‍ മാലിന്യത്തില്‍ 17 ശതമാനം ഇന്ധന ഉല്പ്പാദനത്തിനായിചെലവഴിക്കുന്നു. ചുണ്ണാമ്പ് ചൂളയിലെ ആവശ്യങ്ങള്‍ക്കായും ഈ മാലിന്യം ഉപയോഗിച്ചുവരുന്നു. ഇപിഎ റിപ്പോര്‍ട്ട് പ്രകാരം 2012 ല്‍ 427,093 ടണ്‍ മാലിന്യം ഇന്ധനമായി പരിവര്‍ത്തനം ചെയ്തു. ഒരു ടണ്‍ ഖര മാലിന്യത്തില്‍ നിന്ന് ഒരു മാസം 650 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ്.
റിപ്പോര്‍ട്ട്. ഒരു ശരാശരി കുടുംബത്തിനു ഒന്നര മാസത്തേക്ക് ഉപയോഗിക്കാന്‍ 650 കിലോവാട്ട് വൈദ്യുതി പര്യാപ്തമാണ്.

Scroll To Top