Saturday December 10, 2016
Latest Updates

മാറ്റര്‍ ആശുപത്രിയില്‍ മരിച്ച് കിടന്ന ഭവനരഹിതന്റെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

മാറ്റര്‍ ആശുപത്രിയില്‍ മരിച്ച് കിടന്ന ഭവനരഹിതന്റെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

ഡബ്ലിന്‍: മാറ്റര്‍ ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം. ഭവനരഹിതനായ 30 കാരന്റെ മൃതദേഹമാണ് മാറ്റര്‍ ആശുപത്രിയില്‍ കണ്ടെത്തിയത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഈ മാസം 9 നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം രണ്ടാം തീയതിയാകം ഇയാള്‍ മരിച്ചതെന്നാണ് അധികൃതരുടെ നിഗമനം. മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. 

ഗാര്‍ഡ സംഭവ സ്ഥലത്ത് എത്തിയ ശേഷം ഡബ്ലിന്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. എച്ച്എസ്ഇയും സംഭവത്തില്‍ സമാന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ വിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതാണ് മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ പോകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

വീടില്ലാത്തതിനാല്‍ ഇയാള്‍ ഉപയോഗ ശൂന്യമായ ഈ കെട്ടിടത്തില്‍ കയറിക്കൂടിയതാകാമെന്നാണ് നിഗമനം. മരണ കാരണം വ്യക്തമായിട്ടില്ല. മരിച്ചയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

Scroll To Top