Monday December 05, 2016
Latest Updates

മാറ്റര്‍ ആശുപത്രിയിലെ 95 സ്റ്റാഫുകളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു

മാറ്റര്‍ ആശുപത്രിയിലെ 95 സ്റ്റാഫുകളെ പിരിച്ചുവിടാന്‍  തീരുമാനിച്ചു

ഡബ്ലിന്‍: ചിലവുചുരുക്കലിന്റെ ഭാഗമായി മാറ്റര്‍ ആശുപത്രിയിലെ 95ഓളം സ്റ്റാഫുകളെ പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. 980 എന്ന അംഗസംഖ്യയില്‍ നിന്ന് താല്കാലിക സ്റ്റാഫുമാരായ 95ഓളം പേരെ പിരിച്ചുവിടാനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തത്തിലുള്ള ചിലവുചുരുക്കലിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ എന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്ന കുറവ് കാര്യങ്ങളെ അവതാളത്തിലാക്കിയിരിക്കയാണെന്നും അതിനാലാണ് ഇത്തരം ചിലവുചുരുക്കല്‍ നടപടികളിലേക്ക് നീങ്ങേണ്ടിവന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറ്റര്‍ െ്രെപവറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പലതരം പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റില്‍ വന്ന വീഴ്ച്ച പലതരം പ്രശ്‌നങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണെന്നും െ്രെപവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഏര്‍പ്പെടുത്തിയ ടാക്‌സ് റിലീഫ് കുറച്ചത് ആശുപത്രിയെ വിഷമഘട്ടത്തിലെത്തിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
രോഗികള്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ മികവു വരുത്താനായി വര്‍ഷങ്ങളായി മാറ്റര്‍ ആശുപത്രി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാതരം ചിലവുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിയതിനുശേഷം കുറവുവരുത്തേണ്ട കാര്യങ്ങളിലേക്ക് കടക്കുമെന്നും പ്രസ്താവന സൂചിപ്പിക്കുന്നു.
95ഓളം വരുന്ന സ്റ്റാഫുകളെ പിരിച്ചുവിടുകയല്ലാതെ ഇപ്പോള്‍ മാറ്റര്‍ ആശുപത്രിക്കുമുന്‍പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും എന്നാല്‍ രോഗികളുടെ സംരക്ഷണകാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന തരത്തില്‍ യാതൊരു വെട്ടിച്ചുരുക്കലുകളും പിരിച്ചുവിടലുകളും നടത്തില്ലെന്നും ആശുപത്രി അറിയിക്കുന്നു.

Scroll To Top