Thursday December 08, 2016
Latest Updates

മാര്‍പാപ്പയുടെ ചിന്തകളെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ് കുറിപ്പ്

മാര്‍പാപ്പയുടെ ചിന്തകളെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ് കുറിപ്പ്

ഈസ്റ്റര്‍ കുറിപ്പുമായി മോഹന്‍ലാലിന്റെ ബ്ലോഗ്. ഈസ്റ്റര്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ മാത്രമാണ് പലരും ആഘോഷിക്കുന്നത്. എന്നാല്‍ അത് മാത്രമാണോ ഈസ്റ്ററിന്റെ സന്ദേശം എന്നാണ് മോഹന്‍ലാലിനെ ചോദ്യം. ഉയര്‍പ്പിലൂടെ ക്രിസ്തു നല്കുന്ന സന്ദേശം എത്ര പേര്‍ക്ക് പിന്തുടരാന്‍ സാധിക്കുന്നുണ്ടെന്നു മോഹന്‍ലാല്‍ ചോദിച്ചു.

തിന്മകള്‍ക്കെതിരെ വിജയം നേടി തന്റെ ഉയര്‍പ്പിലൂടെ ക്രിസ്തു പകര്‍ന്നു നല്കിയ സന്ദേശം ഉള്‍ക്കൊള്ളാതെ ഈസ്റ്റര്‍ ആഘോഷിക്കുന്നത് അര്‍ത്ഥ ശൂന്യമാണെന്നു അദ്ദേഹം തന്റെ ബ്ലോഗില്‍ നിലപാട് വ്യക്തമാക്കുന്നു. നീതിയും സത്യവും കാരുണ്യവുമാണ് യേശുക്രിസ്തു. ഈ മൂന്ന് നമകളെയും ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന സന്ദേശമാണ് അദ്ദേഹം തന്റെ ഉയര്‍പ്പിലൂടെ പകര്‍ന്ന് നല്കിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഉയര്‍പ്പിന്റെ ഈ സന്ദേശം ഉള്‍ക്കൊള്ളാനായാല്‍ നമുക്ക് എല്ലാ ദിവസവും ഈസ്റ്ററാക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശത്തെ പുകഴ്ത്താനും മോഹന്‍ലാല്‍ മറന്നില്ല.ആഹാര പദാര്‍ത്ഥങ്ങള്‍ നശിപ്പിക്കരുത് എന്നായിരുന്നു മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിനസന്ദേശം. അടുത്ത കാലത്ത് താന്‍ കേട്ടിട്ടുള്ള ഏറ്റവും അര്‍ത്ഥവാത്തായ സന്ദേശമായിരുന്നു ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു വിഭാഗം ആളുകള്‍ ആഹാരത്തിനായി കേഴുമ്പോള്‍ ആഹാരം പാഴാക്കരുതെന്ന മഹത്തായ സന്ദേശമാണ് മാര്‍പാപ്പ നല്കിയതെന്നും അദ്ദേഹം പറഞ്ഞു

Scroll To Top