Friday December 09, 2016
Latest Updates

മാര്‍പാപ്പയുടെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മുസ്‌ളീം സമുദായാംഗവും ഒരു വനിതയും; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പയുടെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മുസ്‌ളീം സമുദായാംഗവും ഒരു വനിതയും; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: പെസഹ ആരാധനയുടെ ഭാഗമായുള്ള കാല്‍ കഴുകല്‍ ചടങ്ങില്‍ വത്തിക്കാനില്‍ മാര്‍പാപ്പ കാല്‍ കഴുകിയവരില്‍ മുസ്‌ളീം സമുദായാംഗവും ഒരു വനിതയും. കാത്തലിക് ന്യൂസ് സര്‍വീസ് ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. സാധാരണ വത്തിക്കാനിലെ വൈദികരും ബിഷപ്പുമാരും സെമിനാരികളിലെ അംഗങ്ങളുടെ കാല്‍ കഴുകി മുത്തുകയാണ് പതിവ്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏറ്റത് മുതല്‍ അദ്ദേഹം പതിവ് തെറ്റിച്ചു കൊണ്ടുള്ള രീതികളാണ് അവലംബിക്കുന്നത്.

വനിതകളുടെ കാല്‍ കഴുകി മുത്തുന്ന രീതി ആരംഭിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് അദ്ദേഹം ഈ രീതി തുടങ്ങിയത്. റോമിലെ ഡോണ്‍ ഗ്‌നൂച്ചി സെന്ററില്‍ വയോധികരെ പരിപാലിക്കുന്ന ഒരു കേന്ദ്രത്തിലാണ് മാര്‍പാപ്പ വിശ്വാസികളുടെ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയത്. മാര്‍പാപ്പ കാല്‍ കഴുകി ചുംബിച്ചവരില്‍ ഒന്‍പത് പേര്‍ ഇറ്റാലിയന്‍ പൗരന്‍മാരായിരുന്നു. മുസ്ലീം സമുദായക്കാരന്‍ ലിബിയാന്‍ പൗരനാണ്. കേപ് വെര്‍ഡെയില്‍ നിന്നുള്ള ഒരു യുവാവും കൂടാതെ എത്യോപ്യന്‍ വംശജയായ ഒരു വനിതയുമാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തത്.

കഴിഞ്ഞവര്‍ഷം യുവാക്കളുടെ ഒരു ജയിലിലായിരുന്നു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. അതിലും ഒരു മുസ്‌ലിം സമുദായാംഗം ഉള്‍പെട്ടിരുന്നു. അന്നും മാര്‍പാപ്പ കാല്‍ കഴുകിയവരില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടിരുന്നു. പതിവ് തെറ്റിച്ചുള്ള ഈ നടപടി ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ശിഷ്യന്മാരുടെ കാല്‍കഴുകി മുത്തിയതിനെ അനുസ്മരിച്ചാണ് പെസഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കുന്നത്.

 

Scroll To Top