Saturday December 10, 2016
Latest Updates

മാര്‍ത്തോമാ സഭയുടെ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പീസ്‌കോപ്പ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു

മാര്‍ത്തോമാ സഭയുടെ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പീസ്‌കോപ്പ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു

ഡബ്ലിന്‍ :മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പീസ്‌കോപ്പ ഏപ്രില്‍ മാസം 19ന് അയര്‍ലണ്ടിലെത്തും. ഏപ്രില്‍ 20ന് ക്രമ്ലിന്‍ ഡബ്ല്യു.എസ്.എ.എഫ് ഹാളില്‍ വച്ച് നടക്കുന്ന ഉയര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.

19ന് വൈകിട്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ ഇടവക വികാരിയും ചുമതലക്കാരും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നതാണ്.ഏപ്രില്‍ 20 ഞായറാഴ്ച്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയിലേക്കും അതിനു ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തിലേക്കും എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു

Scroll To Top