Friday December 09, 2016
Latest Updates

മാരുതി 33,098 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു

മാരുതി 33,098 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു

മുംബൈ: മാരുതി സുസൂക്കി ആള്‍ട്ടോ കെ10, ആള്‍ട്ടോ 800 എന്നീ മോഡലുകളിലുള്ള 33,098 കാറുകള്‍ തിരികെ വിൡക്കുന്നു. ഡോര്‍ ലോക്കിനുള്ള തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് മാരുതി സുസൂക്കി അറിയിച്ചു. 19,780 ആള്‍ട്ടോ 800 കാറുകളും 13,318 ആള്‍ട്ടോ കെ10 കാറുകളുമാണ് തിരികെ വിളിക്കാനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഡിസംബര്‍ എട്ട് 2014നും ഫെബ്രുവരി 18 2015നും മധ്യത്തില്‍ നിര്‍മ്മിച്ച കാറുകള്‍ക്കാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്. ചില കാറുകളുടെ മുന്‍വശത്തെ ഡോര്‍ ശരിയായി അടയാതിരിക്കുകയും ചെറിയ സമ്മര്‍ദ്ദം ഉപയോഗിച്ചാല്‍ ഡോറ് തുറന്നു പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മാരുതി അറിയിച്ചു.

ഈ തകരാറുണ്ടെന്ന് കമ്പനി വിശ്വസിക്കുന്ന എല്ലാ കാറുകളുടെയും ഉടമകളെ കമ്പനി പ്രതിനിധികള്‍ ബന്ധപ്പെടുകയും കാറുകള്‍ പരിശോധിക്കുകയും ചെയ്യും. തകരാറുകള്‍ കണ്ടെത്തുന്ന കാറുകള്‍ സൗജന്യമായി തകരാറുകള്‍ പരിഹരിച്ച് നല്‍കും. ഈ കാലയളവില്‍ കാറ് വാങ്ങിയിരിക്കുന്നവര്‍ക്ക് മാരുതിയുടെ വെബ്‌സൈറ്റ് പരിശോധിക്കുകയോ സമീപത്തുള്ള ഡീലറെ സമീപിക്കുകയോ ചെയ്യാം. വെബ്‌സൈറ്റ് പരിശോധിക്കുന്നവര്‍ കാറിന്റെ ചെയ്‌സ് നമ്പര്‍ കരുതണം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പേപ്പറുകയളിലും, വെഹിക്കിള്‍ ഇന്‍വോയിസിലും, പ്ലേറ്റ് ഐഡിയിലും ചെയ്‌സ് നമ്പര്‍ എഴുതിയിട്ടുണ്ടാകും.

Scroll To Top