Wednesday December 07, 2016
Latest Updates

മാരുതി സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഒക്ടോബറില്‍ വിപണിയിലെത്തും

മാരുതി സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഒക്ടോബറില്‍ വിപണിയിലെത്തും

മാരുതി സ്വിഫ്റ്റിന്റെ ഹാച്ച് ബാക്ക് മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഈ വര്‍ഷം വിപണിയില്‍ എത്തും. ഒക്ടോബറിലോ നവംബറിലോ ആകും സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് വിപണിയില്‍ ഇറങ്ങുന്നത് എന്നാണു സൂചന. നിലവിലെ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസത്തോടെയാകും പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നത്.

പ്രധാനമായും രൂപകല്പ്പനയിലാണ് കമ്പനി മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നത്.  റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാകും പുതിയ വാഹനം വിപണിയില്‍ എത്തുന്നത് എന്നാണു സൂചന. എല്‍ രൂപത്തിലുള്ള എല്‍ഇഡി ലൈറ്റുകളാണ് വണ്ടിയില്‍ വരുന്ന മറ്റൊരു പ്രധാന മാറ്റം, നിലവിലെ മോഡലില്‍ ഈ ലൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫോഗ് ലാമ്പിന്റെ ക്‌ളസ്റ്ററിനും ബമ്പറിന്റെ രൂപകല്‍പ്പനയിലും പിന്‍വശത്തെ ലാമ്പിനും പുതുമ കൊണ്ടുവരും. സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണുകള്‍, ബട്ടണില്‍ നിയന്ത്രിക്കാവുന്ന സൈഡ്വ്യൂ മിററുകള്‍ എന്നിവയും പരിഷ്‌ക്കരിച്ച പതിപ്പിന്റെ പ്രത്യേകതയാകും.

Scroll To Top