Sunday December 04, 2016
Latest Updates

മാരുതി സെലേരിയോയുടെ സിഎന്‍ജി പതിപ്പ് പുറത്തിറങ്ങി

മാരുതി സെലേരിയോയുടെ സിഎന്‍ജി പതിപ്പ് പുറത്തിറങ്ങി

വാഹനപ്രേമികളുടെ മനം കവര്‍ന്ന മാരുതി സെലേരിയോയുടെ സിഎന്‍ജി പതിപ്പ് പുറത്തിറങ്ങി. നിലവില്‍ വിപണിയില്‍ ഇറങ്ങിയ ഒരു ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍ അതിവേഗം ജനപ്രീതി ആര്‍ജിച്ച് വരുന്നതിനിടെയാണ് മാരുതി സെലേരിയോയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്. അതേസമയം  സെലേരിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായ ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റം ഈ പതിപ്പില്‍ ഉണ്ടാകില്ല.

ഇടത്തരം വകഭേദമായ സിഎന്‍ജി പതിപ്പ് വി എക്‌സ് ഐയില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് ആണ് കമ്പനി നല്കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സിഎന്‍ജി പതിപ്പില്‍ 10 ബി എച്ച് പി കുറഞ്ഞ് 58 ബി എച്ച് പിയാകും. സാധാരണ മോഡലിലെ ഒരു ലീറ്റര്‍, കെ സീരീസ് എന്‍ജനു പരമാവധി 68 പി എസ് കരുത്തും 90 എന്‍ എം ടോര്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സിഎന്‍ജി പതിപ്പില്‍ 31.79 കിലോമീറ്റര്‍ ഇന്ധന ക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പില്‍ 23.1  കിലോമീറ്ററാണ് ഇന്ധന ക്ഷമത. 4.68 ലക്ഷം രൂപയാണ് സിഎന്‍ജി പതിപ്പിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top