Wednesday December 07, 2016
Latest Updates

മാരുതി സുസുകി വാഗണ്‍ ആര്‍ (എഎംടി) നിരത്തിലേക്കെത്താനൊരുങ്ങുന്നു

മാരുതി സുസുകി വാഗണ്‍ ആര്‍ (എഎംടി) നിരത്തിലേക്കെത്താനൊരുങ്ങുന്നു

മാരുതി സുസുകിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയകാറാണ് വാഗണ്‍ ആര്‍. വാഗണ്‍ ആറിന്റെ . എഎംടി(ഓട്ടോമാറ്റിക്-മാന്യൂവല്‍ ട്രാന്‍സ്‌മിഷന്‍) ഗിയര്‍ബോക്‌സുള്ള പുതുക്കിയ മോഡല്‍ ഉടന്‍ നിരത്തിലേക്കെത്തും.

ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് നടത്തുന്നതിന്റെ സ്പൈ ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓള്‍ട്ടോ കെ10 മോഡലും എഎംടി ഗിയര്‍ബോക്‌സോടെ ലഭ്യമാകുന്നുണ്ട് ടാറ്റയുടെ ചെറുകാറായ നാനോ പോലും എഎംടി സാങ്കേതികവിദ്യയോടുകൂടി പുറത്തിറക്കിയതോടെയാണ് വാഗണ്‍ ആറിലും മറ്റും ഇതുകൊണ്ടുവരാന്‍ മാരുതിയെ പ്രേരിപ്പിച്ചത്.

ഇന്തോനേഷ്യയില്‌‍ വാഗണ്‍ ആറിന്റെ എഎംടി പതിപ്പ് ആദ്യം പുറത്തിറങ്ങി. ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന കാറാണ് ഇന്തോനേഷ്യയിലേക്കു കയറ്റുമതി ചെയ്യുന്നത്. വൈകാതെ ഇന്ത്യയിലെ നിരത്തുകളിലും പുതിയ വാഗണ്‍ ആര്‍ എത്തും. സെലേറിയോയിലും ഓള്‍ട്ടോ കെ10ലും ഉള്ള കെ-സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ വാഗണ്‍ ആറിലും ഉണ്ടാകുക.

Scroll To Top