Sunday December 04, 2016
Latest Updates

മാരുതിയുടെ മിഡ്‌സൈസ് സെഡാന്‍ സിയാസ് കേരളവിപണിയില്‍

മാരുതിയുടെ മിഡ്‌സൈസ് സെഡാന്‍ സിയാസ് കേരളവിപണിയില്‍

മാരുതിയുടെ മിഡ് സൈസ്സെഡാനായ സിയാസ് കേരള വിപണിയിലെത്തി. പെട്രോള്‍. ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ സിയാസ് ലഭ്യമാണ്. 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുള്ള സിയാസ് മികച്ച ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്ന വാഹനമാണ്. 89 ബിഎച്ച്പി 130 എന്‍എം ശേഷിയുള്ള ഡീസല്‍ സിയാസിന് 26.21 കിമീ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് സിയാസിന്.

പെട്രോള്‍ പതിപ്പില്‍ 1.4 ലീറ്റര്‍ കെ 10 ബി , നാല് സിലിണ്ടര്‍ എന്‍ജിനാണ് ലഭ്യമാക്കിയിരിക്കുന്നത്. 91.10 ബിഎച്ച്പി 130 എന്‍എം ആണ് ഈ പതിപ്പിന്റെ ശേഷി. ലീറ്ററിന് 20.73 കിമീ ആണ് പെട്രോള്‍ പതിപ്പിന്റെ മൈലേജ്. പെട്രോള്‍ സിയാസിന് അഞ്ച് സ്പീഡ് മാന്വല്‍ , നാല് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളുമുണ്ട്. ഓട്ടോമാറ്റിക് വേരിയന്റിന് 19.12 കിമീ / ലീറ്റര്‍ ആണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

പ്രൊജക്ടര്‍ ഹെഡ്!ലാംപുകള്‍ , ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍ , പിന്‍വശത്ത് എസി വെന്റ് , പവര്‍ വിന്‍ഡോ , ഇലക്ടിക്കലായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ , കീരഹിത എന്‍ട്രി , യുഎസ്ബി കണക്ടിവിറ്റിയുള്ള ടു ഡിന്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് സിയാസിന്റെ മാറ്റ് പ്രധാന സവിശേതകള്‍. ഹോണ്ട സിറ്റി, ഹുണ്ടായി വരണ തുടങ്ങിയ മോഡലുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സിയാസിന് 7.40 ലക്ഷം മുതലാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില

Scroll To Top