Monday December 05, 2016
Latest Updates

മാരുതിയുടെ പുതിയ സ്റ്റിംഗ് റെ

മാരുതിയുടെ പുതിയ സ്റ്റിംഗ് റെ

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ  മാരുതി സുസുകി അനുദിനംവളര്‍ന്നു കൊണ്ടിരിക്കുകയാണ്.  കുറഞ്ഞ ഉപയോഗ ചിലവും ഉയര്‍ന്ന ഗുണനിലവാരവുംഉറപ്പു നല്കുന്ന സുസുകിയ്ക്ക് അവശ്യക്കാര്‍ ഏറെയാണ് . ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച മാരുതി 800 മുതല്‍ വിപണിയില്‍ കൂടുതല്‍ അവശ്യക്കാരുള്ള മാരുതി ആള്‍ട്ടോ വരെ ഇതിനുദാഹരണമാണ്.

sting rayവാഗണ് ആര്‍ രൂപത്തെ മുന്‍നിര്‍ത്തി കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയാണ് മാരുതി സ്റ്റിംഗ് റെ പുറത്തിറക്കിയിരിക്കുന്നത്. പുത്തന്‍ ലുക്കും ലൈനുകളും ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ടാണ് വിപണിയില്‍
ഇറങ്ങിയിരിക്കുന്നത്. ഗ്ലാസ്‌ ഫിനിഷോട് കൂടിയ നേരിയ ഗ്രില്ലും ഇതിനോട് ചേര്‍ന്നുള്ള ഹെഡ് ലൈറ്റും സ്റ്റിംഗ് റെയെ മറ്റുള്ള കാറുകളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. പഴയ വാഗണ് ആറുമായി സാമ്യം തോന്നിക്കുന്നതാണ് ബോഡി
പാനലും വലിയ വിന്റോയും. എന്നാല്‍ പൂര്‍ണ്ണമായും മാറ്റി രൂപകല്‍പന ചെയ്തതാണ് പിന്‍വശം. പിയാനെ ബ്ലാക്ക് നിറത്തിലുള്ള ഉള്‍വശം ആണിതില്‍.

വിശാലമയ സ്ഥല സൗകര്യവും വിശാലമായ ഉള്‍വശവും ആണ് കാറിന്റെ മറ്റൊരു ആകര്‍ഷണം. 5 മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരുന്നു യാത്ര ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്‌ ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. മറ്റൊരു
സവിശേഷതയാണ് വലിയ ബൂട്ട്. പുതിയ ഡാഷ് ബോര്‍ഡും സ്റ്റിയറിംഗ് വീലും ആണ് സ്റ്റിംഗ് റേയുടെ മറ്റൊരു വലിയ പ്രത്യകത. എല്ലാ സ്വിച്ചുകളും എ.സി വെന്റും കേയ്യേത്തും ദൂരയാണ് ഘടിപ്പിച്ചിരിക്കുന്നത്..

മാരുതിയുടെ മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കെ.10 പെട്രോള്‍ എന്ജിനാണ് സ്റ്റിംഗ് റെയിലും ഉപയോഗിച്ചിരിക്കുന്നത്. 998 സി.സി വരുന്ന 3 സിലിണ്ടര്‍ കെ സിരീസ് എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 68
പി.എസ്.കരുത്തും 90എന്‍.എം. ടോര്കും ആണ്. മാരുതിയുടെ 5 സ്പീഡ് മന്യുല്‍ ഗിയര്‍ ബോക്സ്‌ ആണ് ഇതിനോട് ഘടിപ്പിച്ചിരിക്കുന്നത് . ശരാശരി 18 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.

ഉയര്‍ന്ന മോഡലില്‍ എയര്‍ ബാഗ്‌, എ.ബി. എസ് തുടങ്ങി ഒരുപാട് സാങ്കേതിക വിദ്യകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ആണ് പുതിയ സ്റ്റിംഗ് റെ ലഭിക്കുന്നത്. കുടുംബവാഹനമായി
കാര്‍ വാങ്ങാന്‍ ആലോചിക്കുന്ന ആര്‍ക്കും പുതിയ സ്റ്റിംഗ് റെ കണ്ണുമടച്ചു തിരഞ്ഞെടുക്കാവുന്നതാണ്

Scroll To Top