Thursday December 08, 2016
Latest Updates

മാപ്പ് കൊണ്ട് തൃപ്തിയില്ല; കെ.സി. അബുവിനെതിരെ പരാതിയുമായി ഷിബു ബേബി ജോണ്‍; അബു സമ്മര്‍ദ്ദത്തില്‍  

മാപ്പ് കൊണ്ട് തൃപ്തിയില്ല; കെ.സി. അബുവിനെതിരെ പരാതിയുമായി ഷിബു ബേബി ജോണ്‍; അബു സമ്മര്‍ദ്ദത്തില്‍   

തിരുവനന്തപുരം: മന്ത്രി ഷിബു ബേബിജോണ്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിജിമോള്‍ എംഎല്‍എയുമായി ബന്ധപ്പെടുത്തി കെ.സി അബു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഷിബു ബേബിജോണ്‍ പരാതി നല്‍കിയത്. അബുവിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. നിയമസഭയില്‍ നടന്ന സംഭവം അബുവുമായി സംസാരിച്ചിട്ടില്ലെന്നും ഷിബു പറഞ്ഞു. സംഭവത്തില്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുമെന്നും അബുവിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ഷിബു പറഞ്ഞു.

നിയമസഭയില്‍ അക്രമത്തിനിടെ ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും. മന്ത്രിക്കെതിരെ ബിജിമോള്‍ക്ക് പരാതി ഉണ്ടാവില്ലെന്നുമായിരുന്നു കെ.സി. അബു പറഞ്ഞത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായത്.

മ്ലേച്ഛമായ രീതിയില്‍ സ്ത്രീത്വത്തെ അപമാനിച്ച അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. പ്രസ്താവനയില്‍ പ്രതിഷേധിച്ച് അബുവിന്റെ വീട്ടിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാര്‍ച്ച് നടത്തി. സംഭവം വിവാദമായതോടെ കെസി അബു പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ കെസി അബു മാപ്പു പറഞ്ഞു.

പ്രസ്താവന നിരുപാധികം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുന്നതായി അദ്ദേഹം പത്രപ്രസ്താവനയില്‍ അറിയിച്ചു. ബിജിമോള്‍ക്കെതിരായ പ്രസ്താവനയാണ് പിന്‍വലിച്ചത്. കെപിസിസിയുടെ നിര്‍ദേശം അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി എടുക്കുമെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കെസി അബുവിന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. കെ.സി. അബുവിന്റെ പ്രതികരണം കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല. യുഡിഎഫ് നേതാക്കള്‍ പ്രതികരണത്തില്‍ ആത്മനിയന്ത്രണം പാലിക്കണം. സിപിഎം പറയുന്നതിന് അതേ നാണയത്തില്‍ മറുപടി പറയരുത്. കോണ്‍ഗ്രസിനും യുഡിഎഫിനു ചേര്‍ന്നതല്ല അബുവിന്റെ പ്രതികരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെപിസിസി അധ്യക്ഷന്റെ നിര്‍ദേശവും മുഖ്യമന്ത്രിയുടെ പ്രിതകരണവും വന്ന ശേഷവും പ്രസ്താന പിന്‍വലിക്കാന്‍ അബു നേരത്തെ തയ്യാറായിരുന്നില്ല. കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ശേഷം നാളെ പ്രതികരിക്കാമെന്നായിരുന്നു അബുവിന്റെ ആദ്യ നിലപാട്. എന്നാല്‍ കൂടുതല്‍ സമ്മര്‍ദ്ദം വന്നതോടെ മാധ്യമങ്ങള്‍ക്ക് മാപ്പ് എഴുതി നല്‍കുകയായിരുന്നു.

 

 

 

 

Scroll To Top