Thursday December 08, 2016
Latest Updates

മാന്‍വേട്ട വ്യാപകമാവുന്നു,നാലുപേര്‍ അറസ്റ്റില്‍ 

മാന്‍വേട്ട വ്യാപകമാവുന്നു,നാലുപേര്‍ അറസ്റ്റില്‍ 

നീന :മാന്‍വേട്ട തടയുന്നതിനായി ഗാര്‍ഡാ അവതരിപ്പിച്ച ‘ബാംബി’ എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായി നാല് പേര്‍ അറസ്റ്റില്‍.ടിപ്പററി, കില്‍ക്കെന്നി,വാട്ടര്‍ഫോര്‍ഡ് എന്നി കൌണ്ടികളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് സേന ഇവരെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഏഴു വീടുകളില്‍ ഗാര്‍ഡ റെയ്ഡ് നടത്തി. 20,000 യൂറോ വിലവരുന്ന കൊക്കെയ്ന്‍, രണ്ടു മാനുകളുടെ ജഡം, മാനിന്റെ സ്റ്റഫ് ചെയ്തു സൂക്ഷിച്ച തല, കത്തികള്‍,ശക്തിയുള്ള ലൈറ്റുകള്‍, ജീപ്പ് എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ അയര്‍ലണ്ട് നാഷണല്‍ പാര്‍ക്ക് വേട്ടക്കാരുടെ താവളമായി മാറുന്നതായി സേനക്ക് വിവരമുണ്ടായിരുന്നു. അനധികൃതമായി തോക്കുപയോഗിച്ചതിനുള്ള നിരവധി കേസുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്ന് ഗാര്‍ഡാ സൂപ്രണ്ട് മാര്‍ട്ടിന്‍ വാക്കര്‍ പറഞ്ഞു.

മൃഗവേട്ടയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ സേനയുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു.

Scroll To Top