Monday December 05, 2016
Latest Updates

മാന്‍വേട്ടക്കാരെ വലയിലാക്കാന്‍ വിക്ലോയിലും കാര്‍ലോയിലും ഗാര്‍ഡ രംഗത്ത്

മാന്‍വേട്ടക്കാരെ വലയിലാക്കാന്‍ വിക്ലോയിലും കാര്‍ലോയിലും ഗാര്‍ഡ രംഗത്ത്

ഡബ്ലിന്‍ :മാന്‍ വേട്ടക്കാരെ പിടിക്കാന്‍ ഗാര്‍ഡ രംഗത്ത് .അയര്‍ലണ്ടില്‍ മാനിനെ വേട്ടയാടുന്നത് കുറ്റകരമല്ലെങ്കിലും ലൈസന്‌സില്ലെങ്കില്‍ കുടുങ്ങും ഇങ്ങനെ നിയമവിരുദ്ധമായ മാന്‍വേട്ട നടത്തിയ മൂന്നുപേരെ കഴിഞ്ഞ ദിവസം ഗാര്‍ഡ പിടികൂടി. വിക്ലോവിലും കാര്‍ലോവിലും കില്‍കെന്നിയിലും നടക്കുന്ന മാന്‍വേട്ടക്കാരെ പിടികൂടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ് ഗാര്‍ഡ.
കാര്‍ലോയില്‍ കഴിഞ്ഞ ദിവസം വിശദമായ പരിശോധനയും ഇതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയിരുന്നു. 20വയസ്സുകാരായ മൂന്നു ചെറുപ്പക്കാരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാന്‍വേട്ടയുമായി ബന്ധപെട്ട ചില തെളിവുകളും ഇവരുടെ പക്കല്‍ നിന്നും ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അറസ്റ്റുചെയതവരെ കാര്‍ലോവിലെയും തോമസ്ടൗണിലെയും ഗാര്‍ഡ സ്‌റ്റേഷനുകളില്‍ എത്തിച്ചിരിക്കുകയാണ്. നാഷണല്‍ പാര്‍ക്കുകളും വൈല്‍ഡ് ലൈഫ് സര്‍വ്വീസും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഗാര്‍ഡയുമായി പൂര്‍ണ്ണമായി സഹകരിക്കുകയാണ്.
മാനുകള്‍ സംരക്ഷിക്കപ്പെടേണ്ട ജീവിവര്‍ഗമാണ്. എന്നാല്‍ അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലായി നിയമവിരുദ്ധമായി മാനുകള്‍ വേട്ടയാടപ്പെടുകയാണ്. ലൈസന്‍സ് അനുവദിക്കാതെ മാനുകളെ വേട്ടയാടുന്നത് ശിക്ഷാര്‍ഹവുമാണ്.നാഷണല്‍ പാര്‍ക്കും വൈല്‍ഡ് ലൈഫ് സര്‍വ്വീസും ഇതിനായി വര്‍ഷം തോറും സെപ്റ്റംബര്‍ മാസം മുല്‍ ലൈസന്‍സ് അനുവദിച്ചു നല്‍കാറുള്ളതുമാണ്.
കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാനിറച്ചി ലഭ്യമാണ് ,മാന്‍ വേട്ടയ്ക്കായി പ്രത്യേക പഠന പദ്ധതികളും രാജ്യത്ത് നിലവിലുണ്ട്.

മാന്‍ വളര്‍ത്തുന്ന ഫാമുകളില്‍ തന്നെ അവയെ വേട്ടയാടാനുള്ള ഗയിമുകളില്‍ ഏര്‍പ്പെടാനുള്ള അവസരമുണ്ട്.ഇവയൊക്കെയുണ്ടായിട്ടും അനധികൃത വേട്ട നടത്താന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ഗാര്‍ഡ.

Scroll To Top