Saturday December 03, 2016
Latest Updates

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും വീണ്ടും എത്തുന്നു. എസ്.ജെ.എം. എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മമ്മാസ് നിര്‍വഹിക്കുന്നു.

നാടക ട്രൂപ്പ് നടത്തി കുരിശു പിടിക്കേണ്ടിവന്ന മാന്നാര്‍ മത്തായി ഇത്തവണ ടൂര്‍ ആന്‍ഡ് ട്രാവല്‍സാണ് തുടങ്ങിയത്. ഈ സ്ഥാപനത്തില്‍ പുതിയ രണ്ട് അതിഥികള്‍ കൂടെയുണ്ട്. െ്രെഡവര്‍ കോശിയും പാചകക്കാരന്‍ മഞ്ജുളനും. ട്രാവല്‍ ആന്‍ഡ് ടൂറിസമാണ് നടത്തുന്നതെങ്കിലും മത്തായിയുടെ മനസ് ഇപ്പോഴും നാടകത്തിലാണ്.

ഉര്‍വശി തിയേറ്റേഴ്‌സിന്റെ 25ാം വാര്‍ഷികത്തിന് ഒരു നാടകം അവതരിപ്പിക്കണമെന്നത് മത്തായിച്ചേട്ടന്റെ ഏറ്റവും വലിയ മോഹമാണ്. അങ്ങനെ മത്തായി സുവിശേഷം എന്ന നാടകം വീണ്ടും അരങ്ങിലെത്തുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ രംഗങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണാഗോപിനാഥാണ് നായിക

Scroll To Top