Monday December 05, 2016
Latest Updates

മാനഭംഗക്കേസില്‍ സമന്‍സ് ലഭിച്ച കേന്ദ്രമന്ത്രി രാജി വച്ചേക്കും

മാനഭംഗക്കേസില്‍ സമന്‍സ് ലഭിച്ച കേന്ദ്രമന്ത്രി രാജി വച്ചേക്കും

ജയ്പൂര്‍: മാനഭംഗക്കേസില്‍ ജയ്പൂര്‍ കോടതിയുടെ സമന്‍സ് ലഭിച്ച കേന്ദ്രമന്ത്രി നിഹാല്‍ ചന്ദ് രാജിവച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം കൂടിയതോടെയാണ് ചന്ദ് രാജിസന്നദ്ധത അറിയിച്ചത്. രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചന്ദ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍ രാജി സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായില്ല. കേന്ദ്ര രാസവള സഹമന്ത്രിയാണ് ചന്ദ്. രാജസ്ഥാന്‍ സ്വദേശിയായ 20കാരി മെട്രോപൊളിറ്റന്‍ കോടതയില്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് നിഹാല്‍ ചന്ദ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചത്. ചന്ദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഓഗസ്റ്റ് 20 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

തന്റെ ഭര്‍ത്താവും നിഹല്‍ ചന്ദും ഉള്‍പ്പെട്ട 17 അംഗ സംഘം മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ കേസിന്റെ അന്വേഷണം 2012ല്‍ പൊലീസ് അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതി നടപടി.

Scroll To Top