Tuesday December 06, 2016
Latest Updates

മാനനഷ്ടക്കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ തയ്യാറെന്ന് അരവിന്ദ് കേജ്രിവാള്‍

മാനനഷ്ടക്കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ തയ്യാറെന്ന് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ വിസമ്മതിച്ച ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനു ഒടുവില്‍ മനംമാറ്റം.  കേസില്‍ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് കേജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കേജ്രിവാള്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

നിസാരമായ ഒരു കേസില്‍ ജാമ്യത്തുക കേട്ടിവയ്ക്കാതെ കേജ്രിവാള്‍ അഭിമാനപ്രശ്‌നമായി എടുക്കുന്നത് എന്തിനെന്നു കോടതി ചോദിച്ചു. ചെറിയ കേസിനെ വലുതാക്കാനനു കേജ്രിവാള്‍ ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷനാണ് കേജ്രിവാളിനു വേണ്ടി കോടതിയില്‍ ഹാജരായത്. ജാമ്യത്തുകയായ 10,000 രൂപ കെട്ടിവയ്ക്കാഞ്ഞതിനെ തുടര്‍ന്നാണ് കേജ്രിവാളിനെ തീഹാര്‍ ജയിലില്‍ അടച്ചത്..

Scroll To Top