Monday December 05, 2016
Latest Updates

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മയക്കുമരുന്ന് മാഫിയയുടെ ഭീഷണി,ഗാര്‍ഡ അതീവ ജാഗ്രതയില്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മയക്കുമരുന്ന് മാഫിയയുടെ ഭീഷണി,ഗാര്‍ഡ അതീവ ജാഗ്രതയില്‍

ഡബ്ലിന്‍:ഡബ്ലിനിലെ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ് അടക്കമുള്ള ഏതാനം പത്രപ്രവര്‍ത്തകര്‍ക്കെതിരെ മയക്കുമരുന്ന് ലോബി ഉയര്‍ത്തിയ ഭീഷണിയ്‌ക്കെതിരെ ഗാര്‍ഡയും സര്‍ക്കാര്‍ അധികൃതരും അതേവ ജാഗ്രതയില്‍.റീജന്‍സി ഹോട്ടലിലെ അക്രമ സംഭവങ്ങള്‍ ഉണ്ടായത് മുതല്‍ ഐറീഷ് മാധ്യമങ്ങള്‍ മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ പലരുടെയും പേരെടുത്തു പറഞ്ഞ് മാധ്യമങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ അത്തരക്കാരെ പിടി കൂടാനായി ഗാര്‍ഡയ്ക്കും ടാര്‍ജറ്റ് ചെയ്യാതെ വയ്യെന്നായി.ഇതാണ് മയക്ക് മരുന്ന് രാജാക്കന്മാരെ പ്രകോപിപ്പിച്ചത്.

ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപിന്റെ ലേഖകരും മറ്റേതാനം പത്രപ്രവര്‍ത്തകരും മയക്കമരുന്ന് രാജാക്കന്മാരുടെ നീക്കങ്ങള്‍ മണത്തറിഞ്ഞ് അവരെ പിന്തുടരുന്നതില്‍ ഗാര്‍ഡയേക്കാള്‍ സാമര്‍ഥ്യം കാട്ടി.ഗാര്‍ഡയ്ക്ക് പോലും വിവരങ്ങള്‍ മുന്‍കൂട്ടി കൈമാറാന്‍ ഇവര്‍ക്കായതോടെ വധഭീഷണി അടക്കമുള്ള മുന്നറിയിപ്പാണ് പത്രപ്രവര്‍ത്തകര്‍ക്ക് മാഫിയ സംഘം നല്‍കിയത്.

ഇതേ തുടര്‍ന്ന് ഗാര്‍ഡ ഏതാനം മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐറിഷ് മീഡിയ പ്രവത്തകര്‍ സൂചിപ്പിച്ചു.

സാധാരണയായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കാര്യമായ സൂചനകള്‍ ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന പതിവ് മാധ്യമ പ്രവര്‍ത്തകര്‍ ലംഘിച്ചത് മയക്ക് മരുന്ന് ലോബിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കാനും ഇടയാക്കി.

ഐറിഷ് മാധ്യമ പ്രവര്‍ത്തകയായിരുന്ന വേറൊനിക്ക ഗൂറിനെ 20 വര്‍ഷം മുമ്പ് സമാനമായ സാഹചര്യത്തിലാണ് മയക്ക് മരുന്ന് മാഫിയ വെടിവെച്ചു കൊന്നത്

Scroll To Top