Sunday December 11, 2016
Latest Updates

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ഡീഗോ മറഡോണ വിവാദത്തില്‍

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ഡീഗോ മറഡോണ വിവാദത്തില്‍

അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം മറഡോണ വിവാദത്തില്‍. മറഡോണ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് താരം വിവാദത്തിലായത്. ബ്യൂണസ് അയേഴ്‌സിലെ തീയേറ്ററിനുമുന്നില്‍ വച്ചായിരുന്നു സംഭവം.മകനും ജീവിത പങ്കാളിക്കുമൊപ്പം തീയറ്ററില്‍ കുട്ടികളുടെ നാടകം കാണാന്‍ വന്നപ്പോഴാണ് വിവാദ സംഭവം. അര്‍ജന്റീനയില്‍ ഇന്നലെ കുട്ടികളുടെ ദിനാചരണമായിരുന്നു.

നാടകം കണ്ടു മടങ്ങുന്നതിനിടെ കാറില്‍ നിന്നും തിരിച്ചിറങ്ങിയ മറഡോണ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയായിരുന്നു. ‘താനെന്തിന് എന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. എന്നാല്‍ സഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മറഡോണ തയ്യാറായില്ല. കുട്ടികളുടെ ദിനത്തില്‍ മകനോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

Scroll To Top