Thursday December 08, 2016
Latest Updates

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിജെപി തീരുമാനം

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിജെപി തീരുമാനം

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിജെപി തീരുമാനം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം മോഡി സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനോട് ബിജെപി കേരള ഘടകവും അനുകൂലമാണ്. പാര്‍ട്ടിയുടെ കേരള ഘടകം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസും ഗാഡ്ഗില്‍ അനുകൂല നിലപാടിലാണ്. അതേസമയം സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാവൂ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെടും. മോഡി, ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയവും ഇതായിരിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തില്‍ ഈ വിഷയത്തില്‍ സമരം ചെയ്യുന്ന സഭ നേതൃത്വം  ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പഠിക്കാന്‍ കസ്തൂരി രംഗന്‍ സമിതിയെ നിയമിച്ചത്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കെതിരെ അതിലും രൂക്ഷമായ പ്രതികരണമാണ് മലയോര കര്‍ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാല്‍ സിഎസ്‌ഐ സഭ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്‌ഐ പള്ളികളില്‍ ഇന്നലെ ഇടയലേഖനം വായിച്ചു.

Scroll To Top