Friday December 09, 2016
Latest Updates

മാതൃകയാവുന്ന,ചൈനക്കാരന്റെ ഓണ്‍ലൈന്‍ ജ്യൂസ് ബിസിനസ്

മാതൃകയാവുന്ന,ചൈനക്കാരന്റെ ഓണ്‍ലൈന്‍ ജ്യൂസ് ബിസിനസ്

അയര്‍ലണ്ടില്‍ ഒരു ബിസിനസ് ആരംഭിക്കുക എന്നാല്‍ ഇക്കാലത്ത് വളരെ അധികം വിഷമംപിടിച്ച സംഗതിയാണ്. വിജയിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു ബിസിനസ് കൂടിയാണ് ആരംഭിക്കുന്നതെങ്കിലോ? അത് നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര പോലെയും ആയിരിക്കും.

എന്നാല്‍ ആത്മവിശ്വാസം മാത്രം മുതലെടുത്തുകൊണ്ട് അയര്‍ലണ്ടിലെ ലിയാം ലെനണ്‍ എന്ന ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരന്‍   ചെറുപ്പക്കാരന്‍ ഓണ്‍ലൈന്‍ ജ്യൂസ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നത് അനേകര്‍ക്ക് മാര്‍ഗ ദര്‍ശകമാവുന്നതാണ്.

തുടക്കക്കാരനായിട്ടുകൂടി തന്റെ ബിസിനസില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചതിനാലാവാം ലിയാമിന് നൂറുശതമാനം വിജയമാണ് ഇ മാര്‍ക്കറ്റിംഗില്‍ നിന്ന് ലഭിച്ചത്.2010ലാണ് ലിയാമും അദ്ദേഹത്തിന്റെ ഭാര്യ സാറയും ജ്യൂസര്‍സ് അയര്‍ലണ്ടിന് തുടക്കം കുറിച്ചത്. ജ്യൂസര്‍സ് അയര്‍ലണ്ട് പൂര്‍ണ്ണമായും ഒരു ഓണ്‍ലൈന്‍ കമ്പനിയായിരുന്നു. ജ്യൂസുകള്‍ വില്‍പ്പന നടത്തുന്നതിനായുള്ള ഓണ്‍ലൈന്‍ കമ്പനി.

ലക്ഷ്വറി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സില്‍ ഐറിഷുകാര്‍ ചിലപ്പോഴൊക്കെ പ്രാധാന്യം കൊടുക്കുന്നതിനാലാവാം ഈ സൈറ്റിനോടും സൈറ്റുവഴി വില്‍പ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളോടും അവര്‍ക്കു കൂടുതല്‍ താല്‍പ്പര്യമാണെന്നാണ് ലിയാം പറഞ്ഞിരിക്കുന്നത്.
ഈ വര്‍ഷത്തെ ഡിഎംഎക്‌സ് ഡബ്ലിന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ലിയാമും ക്ഷണിക്കപ്പെട്ടിരുന്നു.

ഉപഭോക്താക്കള്‍ വളരെ സഹകരണമനോഭാവത്തിലാണ് കമ്പനിയുമായി പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെയാണ് കമ്പനി ഇത്ര വിജയത്തിലെത്തിയതെന്നും ലിയാം കൂട്ടിച്ചേര്‍ത്തു.

ഒരു ഇ കോമേഴ്‌സ് ബാക്ഗ്രൗണ്ടില്‍ നിന്നും വരുന്നതാണെങ്കിലും ഫിറ്റനസിനോടും ആരോഗ്യത്തോടുമുള്ള   താല്‍പ്പര്യമാണ് ജ്യൂസ് തിരഞ്ഞെടുക്കാന്‍ പ്രേരണയായതെന്നാണ് ലിയാം പറയുന്നത്. വ്യത്യസ്ത മെനുവാണ് ജ്യൂസുകള്‍ക്കായും ഇവര്‍ ഓണ്‍ലൈനില്‍ കൊടുത്തിരിക്കുന്നത്. 40യൂറോ മുതല്‍ 400 യൂറോ വരെയ വിലവരുന്ന വിവിധ തരം ജ്യൂസുകളും ഇവിടെ ലഭ്യമാണ്.
ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ആളുകള്‍ കൂടുതല്‍ തൃപ്തരാണെന്നും അതിനാല്‍ തന്നെ ഇത്തരം മാര്‍ക്കറ്റുകള്‍ വിജയം കണ്ടെത്തുന്നുണ്ടെന്നും ലിയാം പറഞ്ഞു.

കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ ഐറിഷുകാര്‍ ഓണ്‍ലാന്‍ഷോപ്പിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവു നേടിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വലിയ വിഷമമൊന്നും കൂടാതെ ഓണ്‍ലൈന്‍ വഴി അവര്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുന്നുണ്ടെന്നും ലിയാം പറയുന്നു.

തുടക്കക്കാരായിട്ടുകൂടി ആദ്യത്തെ നാലുവര്‍ഷങ്ങള്‍ തങ്ങള്‍ വിജയക്കൊടി പാറിച്ചിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൈറ്റുകള്‍ ഓപണ്‍ ചെയ്യുമെന്നും അതിനോടൊപ്പം കൂടുതല്‍ വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും ലിയാം കൂട്ടിച്ചേര്‍ത്തു.

.

Scroll To Top