Saturday December 10, 2016
Latest Updates

മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ച രണ്ട് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്തു

മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ച രണ്ട് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്തു

ഡബ്ലിന്‍: മാതാപിതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മക്കളെ സര്‍ക്കാര്‍ ഏറ്റെടുത്തു. നാലും ഏഴും വയസുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്. ഇവരുടെ പതിനൊന്ന് വയസുള്ള മൂത്ത സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഏറ്റെടുക്കാന്‍ ജില്ലാ കോടതി ജഡ്ജി കോളിന്‍ ഡാലി ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്ന് ചൈല്ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി കുട്ടികളെ ഏറ്റെടുത്തു. 

തന്റെ ഇളയ സഹോദരങ്ങളെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നെന്ന് പതിനൊന്നുകാരന്‍ മൊഴി നല്കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനൊന്നുകാരന്റെ റെക്കോഡ് ചെയ്യപ്പെട്ട ഒരു ടെലിഫോണ്‍ സംഭാഷണം മാതാപിതാക്കള്‍ക്കെതിരെ നിര്‍ണ്ണായക തെളിവായി. തന്റെ സഹോദരങ്ങള്‍ക്ക് രണ്ടും നാലും വയസ് പ്രായമുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ അവരെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. 

കൂടാതെ മക്കളെക്കൊണ്ട് മാതാപിതാക്കള്‍ മലം തീറ്റിക്കുമായിരുന്നെന്നും പതിനൊന്നുകാരന്‍ മൊഴി നല്കി. കുട്ടികളെ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാരോപണങ്ങളില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. 28 ദിവസത്തേക്കാണ് കുട്ടികളെ ഏറ്റെടുത്തത്. ഇതിനിടെ മാതാപിതാക്കള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെളിഞ്ഞാല്‍ കുട്ടികളുടെ കസ്റ്റഡി നീട്ടാന്‍ ഉത്തരവുണ്ടായേക്കും. കുട്ടികളെ തങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു. എന്നാല്‍ ലൈംഗികാരോപണം ഇവര്‍ നിഷേധിച്ചു

Scroll To Top