Saturday December 10, 2016
Latest Updates

മാതാപിതാക്കള്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ് :കുട്ടികളെ പിടിക്കുന്ന ഭീകരന്‍ ഡബ്ലിനില്‍ എത്തിയിട്ടുണ്ട്, സൂക്ഷിക്കുക 

മാതാപിതാക്കള്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ് :കുട്ടികളെ പിടിക്കുന്ന ഭീകരന്‍ ഡബ്ലിനില്‍ എത്തിയിട്ടുണ്ട്, സൂക്ഷിക്കുക 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മാതാപിതാക്കള്‍ക്കായി ഇന്നലെ ഗാര്‍ഡ അസാധാരണമായ ഒരു മുന്നറിയിപ്പ് ഇറക്കി.’കുട്ടികളെ ലൈംഗീകമായി ദുരുപയോഗിക്കുന്ന ഒരു മനുഷ്യമൃഗം ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയിട്ടുണ്ട്.കുട്ടികളെ സൂക്ഷിക്കണം’

ജര്‍മ്മിനിയില്‍ നിന്നും ഡബ്ലിനില്‍ എത്തിയ അന്താരാഷ്ട്ര ലൈംഗീകപീഡകനായ ഫീലിപ് ഗാണ്ടൂസ് ലക്ഷ്യമിടുന്നത് കുട്ടികളെയാണ്.ഡബ്ലിനില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഗാര്‍ഡ ഇയാളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു.ഒരു സൂട്‌കേസ് നിറയെ കളിപാട്ടങ്ങളുമായാണ് ഇയാളെ ഗാര്‍ഡ പിടികൂടിയത്.രാജ്യത്ത് കടക്കുന്നതില്‍ നിന്നും ഇയാളെ തടയാന്‍ നിയമപരമായ അധികാരം ഇല്ലാത്തതിനാല്‍ ഗാര്‍ഡ ഇയാളെ വിട്ടയക്കുകയായിരുന്നു.സിറ്റി സെന്ററിലെ ഒരു ഹോസ്റ്റലിന്റെ മേല്‍വിലാസമാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്.പൂര്‍ണ്ണമായ നിരീക്ഷണം ഗാര്‍ഡ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ മിടുക്കനാണ് ഗാണ്ടൂസ് എന്നാണ് ഗാര്‍ഡ തന്നെ സൂചിപ്പിക്കുന്നത്.

അമേരിക്ക ഇയാളെ രാജ്യത്ത് നിന്നും നാട് കടത്തിയതാണ്.ബ്രിട്ടണാവട്ടെ ഇയാള്‍ക്ക് പ്രവേശനാനുമതി പണ്ടേ നിഷേധിച്ചു.ഏവിടെ ചെന്നാലും കുട്ടികളെ തട്ടിയെടുത്തു ലൈംഗീകമായി പീഡിപ്പിക്കുന്നതാണ് ഇയാളുടെ സ്വഭാവം.അത് കൊണ്ട് അതീവ ജാഗ്രതയ്ക്കുള്ള റെഡ് അലര്‍ട്ടാണ് ഗാര്‍ഡ ഇയാളുടെ ആഗമനം അറിയിച്ചുകൊണ്ട് മാതാപിതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

Scroll To Top