Saturday December 03, 2016
Latest Updates

മാതള നാരങ്ങ പ്രകൃതിയുടെ ഔഷധക്കൂട്ട്

മാതള നാരങ്ങ പ്രകൃതിയുടെ ഔഷധക്കൂട്ട്

വിവിധ രോഗങ്ങള്‍ തടയുന്ന ഔഷധക്കൂട്ടാണ് മാതള നാരങ്ങ. മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങിയ  പോഷകങ്ങളാണ് രോഗങ്ങളെ തടയുന്നത്. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ മാതളജ്യൂസ് ഫലപ്രദമാണ്. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം.

ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയ്ക്കുളള സാധ്യതയും മാതള നാരങ്ങ തടയുന്നു. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ തുടങ്ങിയ വിവിധ തരം അര്‍ബുദ രോഗങ്ങളെ തടയാനും മാതള നാരങ്ങ അത്യുത്തമമാണ്. മാതള നാരങ്ങ അല്ലികളായി കഴിക്കുന്നതിനേക്കാള്‍ ഫലപ്രദം ജ്യൂസായി കഴിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

മാതള നാരങ്ങ പതിവായി കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ചെയ്യും. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിര്‍ത്തും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Scroll To Top