Friday December 09, 2016
Latest Updates

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പി സി ജോര്‍ജ് 

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പി സി ജോര്‍ജ് 

കോട്ടയം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് പരസ്യമായി രംഗത്ത്. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷം മാണിക്കെതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാകും. 

പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പറയുന്നത് നേതാക്കളുടെ വിവരക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, വിവാദങ്ങള്‍ക്കിടയിലും താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ.എം മാണി.
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മാണിയോടൊപ്പം ഉറച്ചു നിന്നിരുന്ന പി ജെ ജോസഫിന്റെ മനം മാറ്റാനും പി സി ജോര്‍ജ് പക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.മാണിയില്ലാത്ത കേരളാ കോണ്‍ഗ്രസിനെ സ്വീകരിക്കാമെന്ന നിലപാടിലാണത്രേ ഇടതുമുന്നണി നേതാക്കളും ഇപ്പോള്‍.


Scroll To Top