Sunday December 04, 2016
Latest Updates

മാണിക്ക് വെച്ചത് ചാണ്ടിയ്ക്ക് കൊണ്ടു ,മുഖ്യമന്ത്രിയ്ക്ക് നേരെ ചെരിപ്പേറ് 

മാണിക്ക് വെച്ചത് ചാണ്ടിയ്ക്ക് കൊണ്ടു ,മുഖ്യമന്ത്രിയ്ക്ക് നേരെ ചെരിപ്പേറ് 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെ ചെരുപ്പേറ്. തിരുവനന്തപുരം പള്ളിച്ചലില്‍ ഗ്രാമപഞ്ചായത്ത് നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്യാനെത്തിനെത്തിയപ്പോഴാണു പ്രതിഷേധക്കാര്‍ ചെരുപ്പും കൊടിയും കൊടി കെട്ടിയ വടിയും വലിച്ചെറിഞ്ഞത്. മുഖ്യമന്ത്രിയെ സ്വീകരിച്ചു കൊണ്ടു വന്ന തുറന്ന വാഹനത്തിനു സമീപത്താണ് ഇവ വീണത്.

സിപിഎം പ്രവര്‍ത്തകര്‍ കെ.എം. മാണിക്കെതിരേ സംഘടിപ്പിച്ചതായിരുന്നു പ്രതിഷേധ പ്രകടനം. എന്നാല്‍, ചടങ്ങിനെത്തുമെന്ന് അറിയിച്ചിരുന്ന മാണി മറ്റൊരു വഴിയെ വേദിയില്‍ എത്തി. മുന്‍പ് കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായിരുന്നു.

സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍. പ്രതിഷേധം സംബന്ധിച്ചു വ്യക്തമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സ്ഥലത്തു കാര്യമായ പൊലീസ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല.

മുഖ്യമന്ത്രിയെയും മന്ത്രി എം.കെ. മുനീറിനെയും സ്പീക്കര്‍ എന്‍. ശക്തനെയും തുറന്ന വാഹനത്തിലാണു സ്വീകരിച്ചത്. ഈ സമയം പ്രതിഷേധിക്കാനെത്തിയവര്‍ സ്ഥലത്തുണ്ടായിരുന്നു. മുദ്രാവാക്യം വിളികളോടെ വാഹനത്തിനടുത്തേക്കു വന്ന ഇവരെ പൊലീസ് തടഞ്ഞു. എന്നാല്‍, ബാരിക്കേഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ സാധ്യതയുമുണ്ടായിരുന്നു. പൊലീസ് ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇത് ഒഴിവാക്കാനായത്.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു

Scroll To Top