Sunday December 04, 2016
Latest Updates

മാട്ടിറച്ചിയ്ക്ക് വിലയില്ല ,അയര്‍ലണ്ടിലെ കര്‍ഷകര്‍ ബര്‍ഗര്‍ കിംഗ്‌സിന് മുന്‍പില്‍ പ്രതിഷേധിച്ചു

മാട്ടിറച്ചിയ്ക്ക് വിലയില്ല ,അയര്‍ലണ്ടിലെ കര്‍ഷകര്‍ ബര്‍ഗര്‍ കിംഗ്‌സിന് മുന്‍പില്‍ പ്രതിഷേധിച്ചു

തുള്ളാമൂര്‍ : അയര്‍ലണ്ടിലെ ക്ഷീരകര്‍ഷകര്‍ തുള്ളാമൂറിലെ ബര്‍ഗര്‍ കിംഗ്‌സിന് മുന്‍പില്‍ പ്രതിഷേധിച്ചു. ബീഫിന്റെ വില ഇടിവിനെതിരെയായിരുന്നു കര്‍ഷക സമരം. ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ബീഫിന് ന്യായവില നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബീഫ് വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ വ്യാപാരികള്‍ക്കും പ്രോസസിംഗ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനുമുള്ള മുന്നറിയിപ്പായാണ് പ്രതിഷേധ മീറ്റിംഗ് നടത്തിയതെന്ന് കര്‍ഷക സംഘടന പറഞ്ഞു.

അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ബര്‍ഗര്‍ കിംഗ്‌സ് ഗാര്‍ഡയെ വിളിച്ച് വരുത്തി. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തില്ല. അയര്‍ലണ്ടിലെ ക്ഷീരകര്‍ഷകരുടെ ആളോഹരി വരുമാനം മാസം ഇരുനൂറു യൂറോയെങ്കിലും കുറഞ്ഞിരിക്കുകയാണ് 

എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വില ഗണ്യമായി കുറഞ്ഞിട്ടും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുന്നില്ലയെന്നും കര്‍ഷകര്‍ വെളിപ്പെടുത്തി.തങ്ങളില്‍ നിന്ന് കുറഞ്ഞ വില നല്‍കി വാങ്ങുന്ന ബീഫ് കൂടിയ വിലയ്ക്ക് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് വില്ക്കുന്നത് എന്നാണ് കര്‍ഷകരുടെ പരാതി. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി സൈമണ്‍ കോണ്‍വേ ഈ മാസം ആദ്യം ബീഫ് പ്രോസസിംഗ് കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രോസസിംഗ് കമ്പനികള്‍ സമ്മതിച്ചതായി മന്ത്രി അറിയിച്ചിരുന്നു. 

Scroll To Top