Sunday December 11, 2016
Latest Updates

മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് സൂചന 

മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് സൂചന 

ലണ്ടന്‍: ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് സൂചന. ധോണി തന്നെ ഇക്കാര്യം പ്രമൂഖ മാധ്യമങ്ങളോട് സൂചിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നായക സ്ഥാനം ഒഴിയുന്നുണ്ടോ എന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിലാണ് ധോണി തന്റെ മനസു തുറന്നത്.

ഇംഗ്ലണ്ടിനെതിരെ നേരിട്ട കനത്ത തോല്‍വിയില്‍ നായകസ്ഥാനം ഒഴിയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോഴത്തെ തോല്‍വിയുടെ ആഘാതവുമായി ഒത്തുപോവാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന കാര്യം കാത്തിരുന്ന് കാണുക എന്നതായിരുന്നു ഇന്ത്യന്‍ ടീം ക്യാപ് റ്റന്റെ മറുപടി.

കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്നുള്ള നിലയില്‍ ടീമിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാ പ്റ്റന്‍ സ്ഥാനം ഒഴിയുമെന്നുള്ള അവ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1 ന് നാണംകെട്ട തോല്‍വിക്ക് വഴങ്ങുകയായിരുന്നു. എന്തായാലും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Scroll To Top