Thursday December 08, 2016
Latest Updates

മഹീന്ദ്ര സ്‌കോര്‍പ്പിയോ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം

മഹീന്ദ്ര സ്‌കോര്‍പ്പിയോ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം

മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ പുതിയ പതിപ്പ് ഓണ്‍ലൈനിലും ബുക്ക് ചെയ്യാം. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്പ് ഡീല്‍ മുഖേനയാണ് സ്‌കോര്‍പ്പിയോയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 20,000 രൂപയാണ് ബുക്കിങ്ങ് ചാര്‍ജ്. വാഹനം ഡെലിവര്‍ ചെയ്യുമ്പോള്‍ ബാക്കി തുക മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ അടച്ചാല്‍ മതിയാകും. ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് അടച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഈ മാസം 25നാണ് മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഗിയര്‍ബോക്‌സ്, സസ്‌പെന്‍കന്‍ എന്നിവയിലെ മാറ്റങ്ങളാണ് സ്‌കോര്‍പ്പിയോ പുതു പതിപ്പിനെ വേറിട്ട് നിര്‍ത്തുന്ന ഘടകം. ഹെഡ്‌ലാംപ്, ബംബര്‍, ഗ്രില്‍ എന്നിവയിലും കാര്യമായ പുതുമകള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് എന്നിങ്ങനെ രണ്ട് സീറ്റ് ഓപ്ഷനുകള്‍ പുതിയ സ്‌കോര്‍പ്പിയോയിലുണ്ട്. പഴയ പതിപ്പിലെ 2ഴ2 ലിറ്റര്‍, എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് നവീകരിച്ച പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

Scroll To Top