Sunday December 11, 2016
Latest Updates

മഹിന്ദ്ര ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇരുപത്തിനാലായിരം വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു

മഹിന്ദ്ര ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇരുപത്തിനാലായിരം വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു

മഹിന്ദ്ര ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇരുപത്തിനാലായിരം വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു.23,519 സ്‌കോര്‍പിയോ ഇ.എക്‌സ് മോഡല്‍ വാഹനങ്ങളാണ് മഹീന്ദ്ര തിരികെ വിളിക്കുന്നത്. റഗുലേറ്ററി വാല്‍വുകളിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം തിരിച്ച് വിളിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു. 2012 മേയ് മുതല്‍ 2013 നവംബര്‍ വരെ വിപണിയില്‍ ഇറങ്ങിയ വാഹനങ്ങളാണ് തിരിച്ച് വിളിക്കുന്നത്.

ഈ വര്ഷം ഇത് രണ്ടാം തവണയാണ് മഹീന്ദ്ര വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നത്. മഹീന്ദ്രയുടെ പ്രീമിയം സ്‌പോര്‍ട്‌സ് മോഡലായ എസ്.യു.വി 500 മോഡല്‍ വാഹനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചു വിളിച്ചിരുന്നു.2011, 2012 വര്‍ഷങ്ങളില്‍ വിപണിയില്‍ ഇറങ്ങിയ 24,695 എസ്.വി.യു 500 മോഡല്‍ വാഹനങ്ങളാണ് മാര്‍ച്ചില്‍ തിരികെ വിളിച്ചത്.

Scroll To Top