Tuesday December 06, 2016
Latest Updates

മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കര നാരായണനെ സ്ഥലംമാറ്റി

മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കര നാരായണനെ സ്ഥലംമാറ്റി

മുംബൈ: രാജി വയ്ക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ കമല ബെനിവാളിന് പകരമാണ് ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റിയത്.

ഗുജറാത്ത് ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ അധികച്ചുമതല നല്‍കി. 2012 ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായ ശങ്കര നാരായണ് 2017 വരെ കാലാവാശി ഉണ്ടായിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശങ്കരനാരായണനും കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും രാജി വയ്ക്കില്ലെന്ന് കര്‍ക്കശ നിലപാട് സ്വീകരിച്ച ഗവര്‍ണമാരാണ്.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശങ്കരനാരായണനെ സ്ഥലം മാറ്റിയ നടപടി ഇതിനകം വിവാദമായിട്ടുണ്ട്. നേരത്തെ സ്ഥലം മാറ്റപ്പെട്ട മലയാളി ഗവര്‍ണര്‍ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് രാജി വച്ചിരുന്നു.

Scroll To Top