Friday December 09, 2016
Latest Updates

മഹാത്മാഗാന്ധിക്കായി സ്റ്റാമ്പ് ഇറക്കിയ ഐറിഷ് തപാല്‍ വകുപ്പ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി പുതിയ സ്റ്റാമ്പ് പുറത്തിറക്കുന്നു

മഹാത്മാഗാന്ധിക്കായി സ്റ്റാമ്പ് ഇറക്കിയ ഐറിഷ് തപാല്‍ വകുപ്പ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി പുതിയ സ്റ്റാമ്പ് പുറത്തിറക്കുന്നു

ഡബ്ലിന്‍ : മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് 1969 ല്‍ പ്രത്യേക സ്റ്റാമ്പ് ഇറക്കിയ രാജ്യമാണ് അയര്‍ലണ്ട് .ഇപ്പോഴിതാ അയര്‍ലണ്ടില്‍ കുടിയേറിയിട്ടുള്ള ഇന്ത്യാക്കാരടക്കമുള്ള പ്രവാസികളെ ബഹുമാനിക്കാനും ,അംഗീകരിക്കാനുമായി ഒരു സ്‌റാമ്പുകൂടി . സാംസ്‌കാരിക സമന്വയത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു പുതിയ സെറ്റ് സ്റ്റാമ്പ് സെപ്തംബര്‍ 26ന് പുറത്തിറക്കാന്‍ ഐറിഷ് തപാല്‍ വകുപ്പ് തീരുമാനിച്ചു.

സാമൂഹികമായും സാംസ്‌കാരികമായും വ്യത്യസ്തതയുള്ള ഒരു സമൂഹത്തെ അയര്‍ലണ്ടിനു നല്‍കാന്‍ കുടിയേറ്റക്കാര്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇത് മോണോകള്‍ചറല്‍ രാജ്യം എന്ന നിലയില്‍ നിന്ന് മള്‍ട്ടികള്‍ച്ചറല്‍ രാജ്യം എന്ന നിലയിലേക്ക് മാറാന്‍ അയര്‍ലണ്ടിനെ പ്രാപ്തമാക്കി എന്നും തപാല്‍ വകുപ്പ് ചീഫ് മാനേജര്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.

ഇന്ന് അയര്‍ലണ്ടിനെ മാതൃരാജ്യം പോലെ സ്‌നേഹിക്കുന്ന വ്യത്യസ്ത ദേശക്കാരായ കുടിയേറ്റക്കാരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു സ്റ്റാമ്പുകളും രൂപകല്‍പന ചെയ്തത് അറ്റ്‌ലിയര്‍ ഡേവിഡ് സ്മിത്ത് ആണ്.

chinees gardaസ്വോര്‍ഡ്‌സിലെ ഗര്‍ഡ സ്‌റ്റേഷനിലെ ചൈനീസ് പോലീസുകാരി ദോങ്‌ദോങ് യാന്‍, ലുവാസ് ഇന്‍സ്‌പെക്ടര്‍ ആയ നൈജീരിയക്കാരന്‍ സാമി അകൊര്‍ഡെ തുടങ്ങിയവരുടെ ചിത്രങ്ങളും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റസമൂഹത്തിനു വേണ്ടിയുള്ള സ്റ്റാമ്പ് ഒരു നാഴികക്കല്ലായി മാറും എന്ന അഭിപ്രായക്കാരനാണ് അകൊര്‍ഡെ.

പത്തുവര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയ അകൊരേഡെ, ഒരു കുടിയേറ്റക്കാരന്‍ അയര്‍ലണ്ടിലെ സ്റ്റാമ്പില്‍ വന്നതിനെ വന്‍ നേട്ടമായാണ് പറയുന്നത്. വളരെ അധികം അഭിമാനം തോന്നുന്നുവെന്നും അകൊര്‍ഡെ പറഞ്ഞു.

അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ധൈര്യത്തോടെ നേരിടണമെന്ന് അകോര്‍ഡെ പറഞ്ഞു.
അയര്‍ലണ്ടില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ മനസു കാണിച്ച സര്‍ക്കാരിനോടുള്ള നന്ദിയുംഈ അവസരത്തില്‍ അകോര്‍ഡെ വെളിപ്പെടുത്തി.

Scroll To Top