Monday December 05, 2016
Latest Updates

മസ്‌ഗ്രേവുമായി മത്സരം പേടിച്ച് ടെസ്‌കോ അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നു

മസ്‌ഗ്രേവുമായി മത്സരം പേടിച്ച്  ടെസ്‌കോ അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നു

കോര്‍ക്ക്: അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യുറോപ്യന്‍ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരായ ടെസ്‌കോ അതിശക്തമായ മത്സരം നടക്കുന്ന അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നും പിന്‍ വാങ്ങുന്നു. മേഖലയുമായി ബന്ധപ്പെട്ട പുതിയ പഠനത്തിനും വിലയിരുത്തലുകള്‍ക്കും പിന്നാലെയാണ് ഇക്കാര്യം ടെസ്‌കോ പ്രഖ്യാപിച്ചത്. അയര്‍ലണ്ടിലെ മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖരാണ് ടെസ്‌കോ. മൊത്ത വ്യാപാര രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പുതിയ നീക്കം.

ടെസ്‌കോയുടെ ഇന്‍ഷുറന്‍സ് മേഖലയിലെ ബാധ്യതകള്‍ ആര്‍എസ്എ ഏറ്റെടുക്കുകയും 2014 ആഗസ്റ്റ് 1 മുതലുള്ള അവരുടെ പോളിസികള്‍ സംബന്ധിച്ച കാര്യങ്ങള്‍ നടത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇടപാടുകാരെ കത്തു മുഖാന്തിരം വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും പുതുക്കിയ അടിസ്ഥാനത്തില്‍ പോളിസികള്‍ തുടരുമെന്നും ടെസ്‌കോ വക്താക്കള്‍ പറഞ്ഞു. സൂപ്പര്‍വാല്യൂ , സെന്‍ട്രാ ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മസ് ഗ്രേവുമായുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ബിസിനസ് അവസാനിപ്പിക്കാന്‍ ടെസ്‌കോ തീരുമാനിച്ചത്.

വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് സാമ്പത്തിക മേഖലയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമമിക്കുന്ന മസ്‌ഗ്രെവ് ഗ്രൂപ്പ് വരുന്ന മാസങ്ങളില്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അയര്‍ലണ്ട് മാര്‍ക്കറ്റില്‍ ടെസ്‌കോയ്ക്ക് 12 ബില്യണ്‍ യൂറോയുടെ ഇടപാടുകാരുണ്ട്. തീരുമാനം വ്യവസായ പ്രമുഖരായ ആല്‍ഡി, ലിഡില്‍ എന്നിവയ്ക്ക് തിരിച്ചടിയാണെങ്കിലും ഇവിടെ നിക്ഷേപം നടത്തുന്ന കാര്യങ്ങള്‍ അവര്‍ തുടരുന്നുണ്ട്. യൂറോപ്പില്‍ ഉടനീളം വന്‍ വ്യവസായ ശൃംഖലയുള്ള ടെസ്‌കോ മൊത്ത വ്യാപാരമേഖലയിലെ കരുത്തന്മാരാണെന്നാണ് വിലയിരുത്തല്‍.

Scroll To Top