Sunday December 04, 2016
Latest Updates

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ്: വിധി വെള്ളിയാഴ്ച്ച,ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യത കുറവെന്ന് വിദഗ്ദര്‍ 

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ്: വിധി വെള്ളിയാഴ്ച്ച,ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യത കുറവെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍: മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ച കോടതി അന്തിമ വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പിന്തുണ തുടര്‍ന്നാല്‍ ഗര്‍ഭസ്ഥ ശിശു രക്ഷപെടാന്‍ സാധ്യതയുണ്ടോ എന്ന് കോടതി ആരാഞ്ഞു. 

എന്നാല്‍ കുട്ടി രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് കോടതിക്ക് വിദഗ്‌ദോപദേശം ലഭിച്ചു. ഈ സാഹചര്യത്തില്‍ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. ഡിസംബര്‍ 3 ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവതി ഇപ്പോള്‍ പതിനേഴ് ആഴ്ച ഗര്‍ഭിണിയാണ്. യുവതിക്ക് പൂര്‍ണ്ണമായും മസ്തിഷ്‌ക മരണം സംഭവിച്ചതായി കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. തിമോത്തി ലിഞ്ച് കോടതിയില്‍ സ്ഥിരീകരിച്ചു. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോള്‍ ചികിത്സിച്ച് കൊണ്ടിരിക്കുന്ന ഡോക്ടര്‍മാറില്‍ നിന്ന് കോടതി അഭിപ്രായം തേടി. 

യുവതിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടരേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. നേരത്തെ സമാനമായ സാഹചര്യത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പിന്തുണയോടെ ചികിത്സിച്ചിരുന്ന യുവതി രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. നവംബര്‍ 29 നാണ് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സി.ടി സ്‌കാനിങ്ങിലൂടെ രക്തസ്രാവം കണ്ടെത്തി. ആരോഗ്യ നില വഷളായാതോടെ ഡിസംബര്‍ 3 ന് മസ്തിഷ്‌ക മരണം സംഭവിച്ചു. ഈത്തരം സാഹചര്യങ്ങളില്‍ രക്ഷപെടാനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രമാണെന്ന് ഡബ്ലിന്‍ ആശുപത്രിയിലെ ന്യൂറോളജി വിദഗ്ദര്‍ പറയുന്നു.

Scroll To Top