Monday December 05, 2016
Latest Updates

മസ്തിക്ഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ്: കോടതി ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍

മസ്തിക്ഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ്: കോടതി ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയായ യുവതിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് വിശദമായിപരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി ലിയോ വരെദ്കര്‍. ആഴ്ചകള്‍ നീണ്ട വിവാദത്തിനൊടുവില്‍ ഇന്നലെയാണ് ഹൈക്കോടതി വിധി പറഞ്ഞത്. യുവതിയുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആഗ്രഹപ്രകാരം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യമന്ത്രിപറഞ്ഞു.

കേസിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നതിന് മുമ്പ് കോടതി വിധി വിശദമായി പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പം പരിഹരിക്കപ്പെട്ടത്തില്‍ സന്തോഷമുണ്ടെന്ന് എച്ച്.എസ്.ഇ വക്താവ് പോള്‍ കൊനോഴ്‌സ് പറഞ്ഞു. ഈ കേസിന്റെ പശ്ചാത്തലത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണികളുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് മാര്‍ഗ നിര്‍ദ്ദേശം നല്‍കുമോ എന്ന ചോദ്യത്തിന്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രധാനമാണെന്ന്അദ്ദേഹം പറഞ്ഞു.

ഈ കേസ് ഏറെ ദുഖകരമാണെങ്കിലും ഇത്തരം വിഷയങ്ങള്‍ അയര്‍ലണ്ട് അതീവപ്രാധാന്യത്തോടെ പരിഗണിക്കുന്നു എന്നത് ജനാധിപത്യത്തിന്റെ കരുത്താണെന്ന് പ്രൊ ലൈഫ് വക്താവ് ഡോ. റൂത്ത് കല്ലന്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ മനുഷ്യാവകാശത്തിന് ഒരു പരിഗണനയും നല്‍കാത്ത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ട് ഇക്കാര്യത്തില്‍ വ്യത്യസ്ഥമാണെന്ന് റൂത്ത് കല്ലന്‍ പറഞ്ഞു. ഈ കേസിന്റെ മറവില്‍ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top