Wednesday December 07, 2016
Latest Updates

മഴ കനക്കുന്നു: റോഡുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആര്‍എസ്എ നിര്‍ദ്ദേശം

മഴ കനക്കുന്നു: റോഡുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആര്‍എസ്എ നിര്‍ദ്ദേശം

കോര്‍ക്ക്:കഠിനമായ മഴ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചുകൊണ്ട് മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
അടുത്ത രണ്ടു ദിവസങ്ങളിലായി 60 എംഎം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി, ടിപ്പററി തുടങ്ങിയ പ്രദേശങ്ങളിലായി ഇടിയോടുകൂടിയ മഴയ്ക്കും റോഡുകളില്‍ വെള്ളം കയറുന്നതിനുമുള്ള സാധ്യത കാണുന്നതായി ആര്‍എസ്എ അറിയിച്ചു.

Scroll To Top