Tuesday December 06, 2016
Latest Updates

മഴ:പുതുവത്സര ആഘോഷങ്ങള്‍ക്ക് ആവേശം കുറവ്, റോഡ് ഗതാഗതം തടസപ്പെട്ടു

മഴ:പുതുവത്സര ആഘോഷങ്ങള്‍ക്ക് ആവേശം കുറവ്, റോഡ് ഗതാഗതം തടസപ്പെട്ടു

ഡബ്ലിന്‍ :പുതുവര്‍ഷ പുലരിയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്തിറങ്ങുന്ന മഴ ആഘോഷങ്ങളുടെ ആവേശം കെടുത്തി.കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞത് പല സ്ഥലത്തും ഗതാഗത തടസങ്ങള്‍ക്ക് കാരണമായി.
വാഹന ഉപഭോക്താക്കള്‍ ഇന്ന് റോഡില്‍ ഇറങ്ങുന്നത് വളരെ സൂക്ഷിച്ചായിരിക്കണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മഴ ഉണ്ടായിരുന്നതിനാല്‍ തന്നെ പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.
കാര്‍ലോവിലും ഗ്രെയ്ഗ്കല്ലനിലുള്ള സെന്റ് മേരിബോറോവിലുമാണ് ഏറ്റവും കൂടുതലായി വെള്ളം കയറിയിരിക്കുന്നത്. ഇതുവഴിയുള്ള വാഹനഗതാഗതം തന്നെ വെള്ളം കാരണം നിലച്ചിരുന്നു. ജംഗ്ഷന്‍ 7ല്‍ നിന്നുള്ള എന്‍ 7 ഡബ്ലിന്‍ ലിമറിക്ക് എന്നീ റോഡുകളില്‍ രണ്ട് ഭാഗത്തേക്കും വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നുവെന്നാണ് എഎ റോഡ്‌വാച്ച് അറിയിക്കുന്നത്.
കോര്‍ക്കിലെ പാര്‍ക്ക് റോഡിലും മാലോവിലെ ലോംഗ്ഫീല്‍ഡ് ബ്രിഡ്ജ് റോഡിലും വെള്ളം കയറിയതു കാരണം ഈ വഴികള്‍ അടച്ചിടുകയാണ് ചെയ്തത്. ഫെര്‍മോയിലുള്ള മില്ല് റോഡും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു.
ഡബ്ലിനിലും രാവിലെ തന്നെ മഴ ആരംഭിച്ചിട്ടുണ്ട്
ശക്തമായ മഴയും കാറ്റും ഇന്നു വൈകിട്ടോടെ തന്നെ വീണ്ടും അയര്‍ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും തിരികെ എത്താനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഉണ്ടായതു പോലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ മാത്രം ഇത് ശക്തമാകില്ലെന്നാണ് അറിവ്.
തീരപ്രദേശങ്ങളെയാണ് മഴ കൂടുതലായും ബാധിക്കുക എന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നത്.

Scroll To Top