Thursday December 08, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ഫോണുകള്‍ റിംഗ് ചെയ്യുന്നു :വിമാനം തകര്‍ന്നിട്ടില്ലെന്ന സംശയം ശക്തമാവുന്നു

മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ഫോണുകള്‍ റിംഗ് ചെയ്യുന്നു :വിമാനം തകര്‍ന്നിട്ടില്ലെന്ന സംശയം ശക്തമാവുന്നു

ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് പുതിയ വാര്‍ത്ത .യാത്രക്കിടെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിലെ ചിലരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ്‌ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍

മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണതായി ഭയപ്പെട്ടിരുന്നു. എന്നാല്‍ വെള്ളത്തില്‍ വീണാല്‍ വാട്ടര്‍ പ്രൂഫ് അല്ലാത്ത മൊബൈല്‍ ഫോണുകള്‍ റിംഗ് ചെയ്യുകയില്ല. അതുകൊണ്ടുതന്നെ വിമാനം കരയിലെ എവിടെയെങ്കിലും ഇറക്കിയിരിക്കാമെന്നും യാത്രക്കാര്‍ ജീവനോടെയുണ്ടാകാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

239 പേര്‍ അടങ്ങിയ വിമാനത്തിലെ 19 പേരുടെ ഫോണ്‍ അടിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫോണ്‍ റിംഗ്‌ചെയ്തത്. എന്നാല്‍ ഫോണ്‍ എടുക്കുകയോ മറുപടി സന്ദേശം അയക്കുകയോ ചെയ്തിട്ടില്ല.

ഇത് സംഭവം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അപ്രത്യക്ഷമായ എം.എച്ച് 370 ബോയിംഗ് 777 വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസായ ക്യുക്യു വില്‍ ഓണ്‍ലൈനായി കാണിക്കുന്നതായും വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

യാത്രക്കാരുടെ ഫോണിലേക്ക് ഡയല്‍ ചെയ്താല്‍ നേരെ വോയ്‌സ് മെയിലിലേക്ക് പോകുന്നതിന് പകരം റിംഗ് ചെയ്യുന്നതായി കേള്‍ക്കാം. ഫോണ്‍ എയര്‍ പ്ലെയിന്‍ മോഡില്‍ അല്ലെന്നും നോട്ട് റീച്ചബിള്‍ അല്ലെന്നും ഇതുവഴി വ്യക്തമാകുന്നതായി ബന്ധുക്കള്‍ പറയുന്നു. മലേഷ്യല്‍ എയര്‍ലൈന്‍സ് പറയുന്നത് മുഴുവന്‍ സത്യമല്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. വിമാനം കടലില്‍ തകര്‍ന്നുവീണിട്ടില്ലെന്നും റാഞ്ചിയതാണെന്നുമാണ് ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചത്.

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. ബോയിങ് 777 200 ഇആര്‍ വിമാനമാണ് കാണാതായത്. ഒമ്പതുരാജ്യങ്ങളില്‍ നിന്നായി 40 കപ്പലുകളും 34 വിമാനങ്ങളും കാണാതായ വിമാനത്തിനു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം വിമാനം കാണാതാകുന്നതിനു മുന്‍പ് തിരിച്ചു പറക്കാന്‍ ശ്രമിച്ചതായി അവസാന റഡാര്‍ സംവിധാനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Scroll To Top