Saturday December 03, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിന് വേണ്ടി ഇന്ത്യന്‍ തീരത്ത് തിരച്ചില്‍ തുടങ്ങി,അപ്രത്യക്ഷമായ ശേഷവും നാല് മണിക്കൂര്‍ പറന്നെന്ന സൂചനകള്‍

മലേഷ്യന്‍ വിമാനത്തിന് വേണ്ടി ഇന്ത്യന്‍ തീരത്ത് തിരച്ചില്‍ തുടങ്ങി,അപ്രത്യക്ഷമായ ശേഷവും നാല് മണിക്കൂര്‍ പറന്നെന്ന സൂചനകള്‍

ന്യൂഡല്‍ഹി :ഒരാഴ്ച്ച മുന്‍പ് 239 പേരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത് ഇന്ത്യയുടെ ആന്‍ഡമാന്‍ മേഖലയിലെന്നു സംശയം. വിമാനം നിര്‍ബന്ധ പൂര്‍വ്വം വിമാനം വഴി തിരിച്ചുവിട്ടിരിക്കാം എന്ന സൂചനകളാണ് വിവിധ സര്‍ക്കാരുകളുടെ ഏജന്‍സികള്‍ ഇപ്പോള്‍ നല്‍കുന്നത് .

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. തായ്‌ലാന്‍ഡ് ഉള്‍ക്കടലിനു സമീപമായിരുന്നു വിമാനം അപ്പോള്‍. 2.15ന് മലേഷ്യയുടെ പടിഞ്ഞാറന്‍ തീരം പെനാങ്ങിനു സമീപം ഒരു വിമാനം സൈനിക റഡാറില്‍ കണ്ടിരുന്നു. ഇതു കാണാതായ വിമാനമാണോ എന്നു വ്യക്തമായിട്ടില്ല. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് വിമാനം ആന്‍ഡമാന്‍ മേഖലയിലേക്കാണു നീങ്ങിയതെന്ന സൂചനകള്‍.

ഇതോടെ ആകാശത്തു മറഞ്ഞ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് . യുഎസ് കപ്പലിന്റെ സഹായത്തോടയാണ് ആന്‍ഡമാന്‍ സമുദ്രത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്നു പരിശോധിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കായിരിക്കാം മലേഷ്യന്‍ വിമാനം തകര്‍ന്നു വീണതെന്ന യുഎസ് പ്രതിരോധ വ്യോമയാന നിരീക്ഷകരുടെ നിഗമനത്തെ തുടര്‍ന്നാണു തിരച്ചില്‍ ഈ മേഖലയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതേത്തുടര്‍ന്ന് മലേഷ്യ തെരച്ചിലിന് ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടി. പന്ത്രണ്ടു രാഷ്ട്രങ്ങളുടെ സൈനികര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയോടും സഹകരണം തേടിയത്. ഇതേത്തുടര്‍ന്ന് വ്യോമ, നാവിക സേനകള്‍ ആന്‍ഡമാന്‍ സമുദ്രത്തില്‍ തെരച്ചിലിന് സജ്ജമായി എന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി . ആന്‍ഡമാനില്‍ ഇന്ത്യയ്ക്ക് മൂന്നു സേനകളുടെയും താവളമുണ്ട്.ഇന്ത്യന്‍ സേന പരിശോധന ആരംഭിച്ചു കഴിഞ്ഞു

ഭീകരാക്രമണം, റാഞ്ചിക്കൊണ്ടുപോയി അജ്ഞാതസ്ഥലത്ത് ഇറക്കല്‍, ആകാശത്തുവച്ചുള്ള പൊട്ടിത്തെറി എന്നീ സാധ്യതകള്‍ ഏറക്കുറെ പൂര്‍ണമായും നിരാകരിക്കപ്പെട്ടുകഴിഞ്ഞു.

അടിയന്തര സാഹചര്യത്തില്‍ സമുദ്രത്തില്‍ ഇറക്കുന്നതിനിടെ മൂക്കുകുത്തി അടിത്തട്ടിലെത്തിയതാകാമെന്ന സാധ്യതയും നിലനില്‍ക്കുന്നു. ദക്ഷിണ ചൈനാ കടലിലെ കാപാസ് ദ്വീപിലെ വനമേഖലയിലോ ,ഇന്ത്യന്‍ തീരത്തോ ആയിരിക്കും വിമാനം തകര്‍ന്നുവീണിരിക്കാം എന്ന നിഗമനങ്ങളാണ് ഇപ്പോള്‍ പ്രബലമാകുന്നത്.

വിമാനത്തില്‍ നിന്നും അവസാന വിവരങ്ങള്‍ ലഭ്യമായ ശേഷവും പറന്ന് ,റഡാറില്‍ നിന്നും കാണാതായതിന് ശേഷവും വിമാനം നാല് മണിക്കൂറോളം പറന്നിട്ടുള്ളതായി വിമാനത്തിന്റെ റോള്‍സ് റോയ്‌സ് എഞ്ചിനെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി അമേരിക്കന്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

 

 

Scroll To Top