Saturday December 10, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ഓക്‌സിജന്‍ സപ്ലെ ഓഫ് ചെയ്ത് ആത്മഹത്യ ചെയ്തു ? പുതിയ വെളിപ്പെടുത്തലുമായി പുസ്തകം പുറത്തിറങ്ങി

മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ഓക്‌സിജന്‍ സപ്ലെ ഓഫ് ചെയ്ത് ആത്മഹത്യ ചെയ്തു ? പുതിയ വെളിപ്പെടുത്തലുമായി പുസ്തകം പുറത്തിറങ്ങി

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാന ദുരന്തത്തില്‍ സംശയത്തിന്റെ കുന്തമുന വീണ്ടും പൈലറ്റിന് നേര്‍ക്ക്. വിമാനത്തിലെ ഓക്‌സിജന്‍ സപ്ലെ ഓഫാക്കിയ ശേഷം പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പുതിയ വിശദീകരണം. കിവി എയര്‍ലൈന്‍സ് മേധാവിയും ഏവിയേഷന്‍ വിദഗ്ദനുമായ ഇവാന്‍ വില്‍സനാണ് ഈ വാദഗതിയുമായി രംഗത്ത് വന്നത്. ഓക്‌സിജന്‍ സപ്ലെ ഓഫ് ചെയ്യുന്നതിന് മുന്‍പ് സഹേരി അഹമ്മദ് ഷാ സഹ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്ന് പുറത്താക്കി. വിമാനം അപകടത്തില്‍പ്പെടാവുന്നതിന്റെ ഒന്നിലധികം സാധ്യതകള്‍ താന്‍ പരിശോധിച്ചു. പൈലറ്റ് ഓക്‌സിജന്‍ സപ്ലെ  ഓഫ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്ന സാധ്യതയ്ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഇവാന്‍ പറഞ്ഞു. ഇതല്ലാതെ മറ്റ് സാധ്യതകള്‍ ഒന്നും തന്നെ താന്‍ കാണുന്നില്ല. 

സഹ പൈലറ്റിന് വിശ്രമം അനുവദിച്ച് അദ്ദേഹത്തെ കോക്ക്പിറ്റില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ‘ശുഭരാത്രി’ എന്ന അവസാന സന്ദേശം അയച്ചു. തുടര്‍ന്ന് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള എല്ലാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാക്കി. ഇതിനു ശേഷം ഓക്‌സിജന്‍ സപ്ലെ ഓഫാക്കി മുഴുവന്‍ യാത്രക്കാരെയും മരണത്തിനു വിട്ടുകൊടുക്കുകയും ഒപ്പം പൈലറ്റും മരിച്ചു. ഇതാകാം സംഭവിച്ചതെന്ന് ഇവാന്‍ വിശദീകരിക്കുന്നു. പൈലറ്റുമാരുടെ മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവാന്‍ പറഞ്ഞു. 

മാര്‍ച്ച് 8 ന് ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലെക്ക് പറക്കുന്നതിനിടെയാണ് 5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ കാണാതായാണ്. അന്ന് പൈലറ്റ് സഹേരി അഹമ്മദ് ഷാ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാമെന്നും ഇവാന്‍ പറയുന്നു. വിമാനം കാണാതായത് മുതല്‍ പൈലറ്റിന് നേരെ സംശയ മുന തിരിഞ്ഞിരുന്നു. എന്നാല്‍ ഓക്‌സിജന്‍ സപ്ലെ ഒഫാക്കിയിരിക്കാം എന്ന വാദം ഉയര്‍ത്തി ഇത് ആദ്യമായാണ് ഒരു ഏവിയേഷന്‍ വിദഗ്ദന്‍ രംഗത്ത് വരുന്നത്. ഈ മാസം 8 ന് വിമാനം കാണാതായി ആറ് മാസം തികഞ്ഞിരുന്നു. ഇവാന്‍ രചിച്ച ‘ഗുഡ്‌നൈറ്റ് മലേഷ്യന്‍ 370’ എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നാല് മാസത്തെ പഠനത്തിനു ശേഷം ന്യൂസിലണ്ടിലെ ഒരു ജേര്‍ണലിസ്റ്റ് ജെഫ് ടെയ്‌ലറുമായി ചേര്‍ന്നാണ് ഇവാന്‍ പുസ്തകം രചിച്ചത്.

Scroll To Top