Monday December 05, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: സംശയമുന വീണ്ടും മുഖ്യ പൈലറ്റിലേക്ക്

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: സംശയമുന വീണ്ടും മുഖ്യ പൈലറ്റിലേക്ക്

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനം കാണാതായതിന്റെ പിന്നില്‍ സംശയമുന വീണ്ടും മുഖ്യ പൈലറ്റിലേക്ക്. വിമാനം കാണാതായി നൂറ് ദിവസം കഴിഞ്ഞിട്ടും വിമാനത്തെ സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. വിമാനം കാണാതായി നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ മുഖ്യ പൈലറ്റിന്റെ പങ്ക് സംശയിക്കുന്നതായി മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ പൈലറ്റിന് പങ്കില്ലെന്ന നിഗമനത്തിലായിരുന്നു മലേഷ്യന്‍ അധികൃതര്‍. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പൈലറ്റിനെ സംശയിക്കത്തക്ക കാരണങ്ങള്‍ ലഭിച്ചതായാണ് മലേഷ്യന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍.

സഹാരി ഷാ എന്ന 53 കാരനാണ് വിമാനത്തിന്റെ മുഖ്യ പൈലറ്റ്. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന 239 പേരുടെയും ജീവിത പശ്ചാത്തലവും അവരുടെ ബന്ധങ്ങളും മലേഷ്യന്‍ ഇന്റലിജന്‍സ് പരിശോധിച്ചു, തിരോധാനവുമായി ബന്ധപ്പെട്ട് 170 ല്‍ അധികം പേരെ ചോദ്യം ചെയ്തു. ഇതില്‍ നിന്ന് ക്യാപറ്റന്‍ ഒഴികെ ആരെയും സംശയിക്കാന്‍ തക്ക വിധത്തില്‍ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ പറഞ്ഞു.

ക്യാപ്റ്റന്റെ രാഷ്ട്രീയ ബന്ധങ്ങളും കുടുംബ ബന്ധത്തിലെ പാളിച്ചകളും ക്യാപ്റ്റനെ സംശയിക്കത്തതായി മലേഷ്യന്‍ അധികൃതര്‍ കണക്കാക്കുന്നു. കൂടാതെ ക്യാപ്റ്റന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയ വിമാനങ്ങളുടെ ചെറു മാതൃകകളും ഇയാള്‍ക്കെതിരായ സംശയം വര്‍ദ്ധിപ്പിക്കുന്നു. തന്റെ കൈവശമുള്ള വിമാനങ്ങളുടെ ചെറു രൂപങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വിദൂര ലൊക്കേഷനുകളിലെ ലാന്‍ഡിങ് പരീക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതെല്ലാം വിമാന തിരോധാനത്തിന് പിന്നില്‍ പൈലറ്റിന്റെ നേര്‍ക്ക് സംശയമുന തിരിക്കുന്നു.

Scroll To Top