Saturday December 03, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് പൂര്‍ണ്ണമായി നിലച്ചു; ഉത്തരമില്ലാത്ത ദുരൂഹതയായി എംച്ച് 370

മലേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് പൂര്‍ണ്ണമായി നിലച്ചു; ഉത്തരമില്ലാത്ത ദുരൂഹതയായി എംച്ച് 370

ക്വാലാലംപൂര്‍: യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ബ്‌ളാക്ക് ബോക്‌സിന്റെ ബാറ്ററികള്‍ ഇതിനകം പ്രവര്‍ത്തനം നിലച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കഴിവതും വേഗത്തില്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിമാനം കടലില്‍ തകര്‍ന്നു വീണു എന്ന നിഗമനത്തിലാണ് അധികൃതര്‍ തെരച്ചില്‍ നടത്തുന്നത്. മലേഷ്യന്‍ വിമാനത്തിന്റെത് എന്ന് കരുതപ്പെടുന്ന ബ്‌ളാക്ക് ബോക്‌സില്‍ നിന്ന് കഴിഞ്ഞ ആഴ്ച നാല് തവണ സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

ദുര്‍ബലമെങ്കിലും ചില സിഗ്‌നലുകള്‍ ലഭിച്ചിരുന്നു എങ്കിലും വിമാനവശിഷ്ടങ്ങളോ   ബ്‌ളാക്ക് ബോക്‌സോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  എന്നാല്‍ വിമാനം അപ്രത്യക്ഷമായി ഒരു മാസം പൂര്‍ത്തിയായിട്ടും ആശാവഹമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ബാറ്ററി പ്രവര്‍ത്തന രഹിതമായിട്ടുണ്ടാകം എന്ന നിലപാടിലേക്ക് അധികൃതര്‍ എത്തിയത്. വിമാനം അപകടത്തില്‍പ്പെട്ടാല്‍ ഒരു മാസം വരെയാണ് ബ്‌ളാക്ക് ബോക്‌സിന്റെ പ്രവര്‍ത്തന കാലാവധി.

ഏപ്രില്‍ എട്ടിനാണ് അവസാനമായി ബ്‌ളാക്ക് ബോക്‌സില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ബാറ്ററി പ്രവര്‍ത്തനരഹിതമായിരിക്കാമെന്ന് സാങ്കേതിക വിദഗ്ദര്‍ വിലയിരുത്തുന്നത്. സാങ്കേതിക വിദഗ്ദരുടെ വിലയിരുത്തല്‍ ശരിയായാല്‍ വിമാന ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഉത്തരം കിട്ടാത്ത ദുരൂഹതയായി മലേഷ്യന്‍ വിമാനം അവശേഷിക്കും.

അതിനിടെ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്ന വാദം മലേഷ്യ തള്ളി. വിമാനം  അഫ്ഗാനിസ്ഥാനിലെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരായി ഉണ്ടെന്നും ഇന്നലെ റഷ്യന്‍ ഇന്റലിജന്‍സ് അധികൃതരാണ് വെളിപ്പെടുത്തിയ. ഈ വാദം തള്ളിയ മലേഷ്യന്‍ വിമാനത്തിലെ സഹപൈലറ്റ് യാത്രക്കിടെ ആരെയോ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദവും തള്ളി. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്തിന് ശേഷം പൈലറ്റ് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് കോള്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഇന്നലെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാദം മലേഷ്യ തള്ളുകയായിരുന്നു.

Scroll To Top