Friday December 02, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ കൊച്ചിയിലേക്കും

മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ കൊച്ചിയിലേക്കും

പെര്‍ത്ത്: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ കൊച്ചിയിലേക്കും. വിമാനം കാണാതായി മൂന്ന് മാസം പൂര്‍ത്തിയായിട്ടും  തെരച്ചിലില്‍ പുരോഗതി ഇല്ലാത്തതിനാലാണ് വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ത്യന്‍ തീരത്തേക്ക് മാറ്റുന്നത്. കാണാതായ മലേഷ്യന്‍ വിമാനത്തിന്റേത് എന്ന സംശയിക്കപ്പെടുന്ന സിഗ്‌നലുകളില്‍ കൊച്ചിക്ക് സമീപത്ത് നിന്ന് ലഭിച്ച സിഗ്‌നലുകള്‍ കൂടുതല്‍ വിശ്വസനീയമാണെന്നാണ് വിമാനം തെരയുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ കരുതുന്നത്.

ഇതാണ് വിമാനത്തിനായുള്ള തെരച്ചില്‍ കൊച്ചി തീരത്തേക്ക് അടുപ്പിക്കാന്‍ തീരുമാനിച്ചത്. കൊച്ചി തീരത്ത് നിന്ന് തായ്‌ലണ്ടിലെ ഫുക്കെറ്റിലേക്ക് പായ്ക്കപ്പളില്‍ പോകുകയായിരുന്ന ഇറ്റലിക്കാരിയായ കാതറിന്‍ ഒരു വിമാനം കത്തിയമരുന്നതായി കണ്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. കാതരിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ ഏജന്‍സികള്‍ ആദ്യം തള്ളിക്കളഞ്ഞുവെങ്കിലും കാണാതായ വിമാനത്തിന്റെ സഞ്ചാരപാതയില്‍ കാതറീന്റെ പായ്ക്കപ്പല്‍ ഉണ്ടായിരുന്നു എന്ന് ലോഗ് രജിസ്റ്ററില്‍ നിന്നു സ്ഥിരീകരിച്ചു.

ഇതോടെ കാതറിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാമെന്ന നിഗമനത്തിലാണ് തെരച്ചില്‍ നടത്തുന്ന ഏജന്‍സികള്‍. ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ തീരത്ത് നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് സിഗ്‌നല്‍ കണ്ടെത്തിയത്. ഇത് കൊച്ചി തീരത്തിനോട് അടുത്ത് വരും.

Scroll To Top