Thursday December 08, 2016
Latest Updates

മലേഷ്യന്‍ വിമാനം വെടിവച്ചിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനെ വധിക്കാനെന്ന് വെളിപ്പെടുത്തല്‍

മലേഷ്യന്‍ വിമാനം വെടിവച്ചിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനെ വധിക്കാനെന്ന് വെളിപ്പെടുത്തല്‍

മോസ്‌കോ: ഉക്രൈന്‍–, റഷ്യന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം വെടിവച്ചിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനെ വധിക്കാനെന്ന് വെളിപ്പെടുത്തല്‍. പുട്ടിന്‍ സഞ്ചരിക്കുന്ന വിമാനമാണെന്ന് കരുതി മലേഷ്യന്‍ വിമാനം ഉക്രൈന്‍ വെടി വച്ച് ഇടുകയായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. ഉക്രൈനിലെ ശതകോടീശ്വരനായ പ്രഭു ഇഹോര്‍ കൊളോമോയെസ്‌കെയാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഉക്രൈന്‍ റഷ്യ അതിര്‍ത്തിയിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ വിമാനം ഉക്രൈന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.

നേരത്തെ റഷ്യ ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉക്രൈനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി റഷ്യ രംഗത്ത് വന്നത്. മലേഷ്യയുടെ എംഎച്ച് 17 വിമാനമാണ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. ദുരന്തത്തില്‍ 295 പേര്‍ മരിച്ചു. എംഎച്ച് 17 സഞ്ചരിച്ച അതേ പാതയില്‍ പുട്ടിന്റെ ഔദ്യോഗിക വിമാനമായ പ്ലെയിന്‍ നമ്പര്‍ 01 സഞ്ചരിക്കുന്നുണ്ടായിരുന്നു. പുട്ടിന്‍ ബ്രസീലില്‍ നിന്ന് മടങ്ങുകയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉക്രൈന്‍ വിമാനം ആക്രമിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ ആരോപണം.

വിമാനം തകര്‍ത്ത സംഭവത്തില്‍ റഷ്യയും ഉക്രൈനും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. പുട്ടിന്റെ വിമാനവും മലേഷ്യന്‍ വിമാനവും ദൂരക്കാഴ്ചയില്‍ ഒരേ പോലെയാണ്. ഇതാണ് മലേഷ്യന്‍ വിമാനം പുട്ടിന്റെ വിമാനമെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമെന്നാണ് റഷ്യന്‍ മാധ്യമങ്ങളുടെ വിശദീകരണം.

Scroll To Top