Thursday December 08, 2016
Latest Updates

മലേഷ്യന്‍ വിമാനം തകര്‍ത്തത് യുക്രൈന്‍ ഫൈറ്റര്‍ ജെറ്റെന്ന് റഷ്യന്‍ ചാനല്‍;ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

മലേഷ്യന്‍ വിമാനം തകര്‍ത്തത് യുക്രൈന്‍ ഫൈറ്റര്‍ ജെറ്റെന്ന് റഷ്യന്‍ ചാനല്‍;ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

കീവ്: റഷ്യ, യുക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണ എംഎച്ച് 17 മലേഷ്യന്‍വിമാനത്തിന്റെത് എന്ന് അവകാശപ്പെടുന്ന ഉപഗ്രഹചിത്രങ്ങള്‍ റഷ്യ പുറത്തുവിട്ടു. റഷ്യയുടെ ദേശീയ ചാനലാണ് ചിത്രം പുറത്തുവിട്ടത്. യുക്രൈന്‍ഫൈറ്റര്‍ ജെറ്റാണ് മലേഷ്യന്‍ വിമാനത്തെ ആക്രമിച്ചതെന്ന് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യ വാദിക്കുന്നു. അപകടത്തിന് യുക്രൈനാണെന്ന റഷ്യയുടെ വാദം ശരിവയ്ക്കുന്നതാണ് ഉപഗ്രഹചിത്രങ്ങള്‍ എന്നും റഷ്യന്‍ ചാനല്‍ അവകാശപ്പെടുന്നു. മലേഷ്യന്‍ വിമാനം എയര്‍ മിസൈല്‍ ആക്രമണത്തില്‍തകര്‍ന്നതാണെന്നായിരുന്നു നിഗമനം.

എന്നാല്‍ പുതിയ തെളിവുകള്‍ നിരത്തി ആക്രമണം നടന്നത് ആകാശത്ത് വച്ചാണെന്ന്‌റഷ്യ വാദിക്കുന്നു. ബ്രിട്ടീഷ് ഉപഗ്രഹമോ, യുഎസ് ഉപഗ്രഹമോ പകര്‍ത്തിയചിത്രങ്ങളാണ് ഇവയെന്നും റഷ്യ അവകാശപ്പെടുന്നു. അപകടം നടന്നതിന് പിന്നാലെ യുക്രൈനും റഷ്യയും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം വിമാനം തകര്‍ന്നുവീണ സമയത്ത് മലേഷ്യന്‍ വിമാനത്തിന്റെ സമീപത്ത് തന്നെ ദുരൂഹസാഹചര്യത്തില്‍ മറ്റൊരു വിമാനം കാണുന്നുണ്ട്. യുക്രൈന്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

മനപൂര്‍വം വിമാനം തകര്‍ത്തവര്‍ തന്നെ മൌനം പാലിക്കുന്ന സാഹചര്യമാണെന്ന് ചാനല്‍ കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ മലേഷ്യന്‍വിമാനം തകര്‍ന്ന സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ചാനല്‍ സാറ്റലൈറ്റ്ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് ശ്രദ്ധേയമാണ്.

Scroll To Top