Monday December 05, 2016
Latest Updates

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമാവുന്ന വീഡിയോ വൈറലാവുന്നു

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമാവുന്ന വീഡിയോ വൈറലാവുന്നു

239 യാത്രക്കാരുമായി കാണാതായ എംഎച്ച്370 വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ആകാംഷയോടെ തിരച്ചില്‍ തുടരുന്നു. അഞ്ച് ഇന്ത്യാക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

സൗത്ത് ചൈന കടലിനു മുകളിലെത്തിയപ്പോള്‍ അപ്രത്യക്ഷമാവുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ ഫ്‌ലൈറ്റ് ട്രാക്കറില്‍ പതിഞ്ഞു. കടലിനു മുകളിലായി എത്തിയപ്പോള്‍ വിമാനം പെട്ടെന്ന് ചുവക്കുന്നതായും തുടര്‍ന്ന് അപ്രത്യക്ഷമാവുന്നതായുമാണ് ട്രാക്കറില്‍ തെളിഞ്ഞത്.


കോലാലംപൂരില്‍ നിന്നും വിമാനം പറന്നുയരുന്നതിന്റെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളും പുറത്തുവി്ടിട്ടുണ്ട്. വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ച വിമാനമാണ് ഇത്. എന്നാല്‍ വിമാനം സൗത്ത് ചെന കടലിനു മുകളിലെ പാതി വഴിയില്‍ വച്ച് കാണാതാവുകയാണ് ചെയ്തത്. അതു കഴിഞ്ഞ് വിമാനം ഇതുവരെയായി കണ്ടെത്താനോ അതിലുള്ള ആളുകളെ സംബന്ധിച്ച് വിവരങ്ങള്‍ അറിയുവാനോ സാധിച്ചിട്ടില്ല.

വിമാനത്തിന്റെ കാണാതാവലുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ തലത്തില്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
തീരപ്രദേശങ്ങളില്‍ പുകപടലങ്ങളും എണ്ണയുടെ പാളികളും കണ്ടെത്തിയിട്ടുള്ളതായി വിയറ്റ്‌നാം നേവി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആപ്രദേശത്ത് കപ്പല്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച്ച മലേഷ്യന്‍ സമയം രാത്രി 12.41 നാണ് വിമാനം കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്നത്. അതേ ദിവസം തന്നെ പുലര്‍ച്ചെ 6.05ന് ബീജീംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.
മലേഷ്യയില്‍ നിന്നും വിമാനം പുറപ്പെട്ട് കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും എയര്‍ കണ്‍ട്രോളര്‍മാര്‍ക്ക് വിമാനവുമായി ഉണ്ടായിരുന്ന ബന്ധം നഷ്ടമായി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഇറ്റാലിയന്‍, ആസ്ട്രിയന്‍ പാസ്‌പോര്‍ട്ടുകള്‍ കളവു നടത്തിയാണ് യാത്ര ചെയ്തിരിക്കുന്നതെന്ന് വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
യാത്രക്കാര്‍ സുരക്ഷിതരാണെന്നതുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സാധിച്ചിട്ടുമില്ല.

Scroll To Top