Wednesday December 07, 2016
Latest Updates

മലേഷ്യന്‍ യുവതിയുടെ  പ്രസവത്തെ തുടര്‍ന്നുള്ള മരണം : മരുന്നില്‍ നിന്നുള്ള വിഷബാധയും കാരണമെന്ന് കണ്ടെത്തല്‍

മലേഷ്യന്‍ യുവതിയുടെ  പ്രസവത്തെ തുടര്‍ന്നുള്ള മരണം : മരുന്നില്‍ നിന്നുള്ള വിഷബാധയും കാരണമെന്ന് കണ്ടെത്തല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളില്‍ പ്രസവത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ ഭൂരിപക്ഷവും മരുന്നുകളില്‍ നിന്നുള്ള പാര്‍ശ്വഫലം മൂലമാണെന്ന് കണ്ടെത്തല്‍.ഗര്‍ഭിണികള്‍ക്ക് കൃത്യസമയത്ത് പരിചരണം കിട്ടാത്തതാണ് മറ്റൊരുകാരണമായി കണ്ടെത്തിയിരിക്കുന്നത്. 

നാഷണല്‍ മറ്റേണിറ്റി ആശുപത്രിയില്‍ വച്ച് പ്രസവത്തെ തുടര്‍ന്ന് മലേഷ്യന്‍ യുവതി മരിച്ച കേസിലെ വിചാരണയിലാണ് ഈ ആരോപണം ഉയര്‍ന്നത്.ഡബ്ലിന്‍ കൊറോണര്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. മലേഷ്യക്കാരിയായ നോറ ഹെയ്‌ലാന്‍ഡ് എന്ന യുവ യുവതിയാണ് മരണമടഞ്ഞത്. 2012 ഫെബ്രുവരി 13 നായിരുന്നു സംഭവം.

സിസേറിയനെ തുടര്‍ന്ന് ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം. എന്നാല്‍ യുവതിക്ക് രക്തം നല്‍കാന്‍ 37 മിനിട്ടോളം വൈകുകയും രക്തസ്രാവത്തിനെതിരെ നല്‍കിയ എര്‍ഗോമെട്രിന്‍ എന്ന മരുന്ന് വിപരീതഫലം ഉളവാക്കുകയും ചെയ്തു. ഇതോടെ നോറയുടെ മരണം സംഭവിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് നോറയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കോടതി വിലയിരുത്തല്‍. മരണം അന്വേഷിക്കുന്നതിന് കോടതി നിയമിച്ച ഡോ. മൈക്കല്‍ ഓ ഹെയര്‍ കമ്മറ്റിയാണ് മരുന്ന് വിപരീത ദിശയില്‍ പ്രവര്‍ത്തിച്ചിരിക്കാമെന്ന് കണ്ടെത്തിയത്.

Scroll To Top