Monday December 05, 2016
Latest Updates

മലാല ഇന്ന് അയര്‍ലണ്ടില്‍ : ടിപ്പററി സമാധാന സമ്മാനം ഏറ്റുവാങ്ങും

മലാല ഇന്ന് അയര്‍ലണ്ടില്‍ : ടിപ്പററി സമാധാന സമ്മാനം ഏറ്റുവാങ്ങും

ഡബ്ലിന്‍: ടിപ്പററി ഇന്റര്‍ നാഷണല്‍ പീസ് അവാര്‍ഡ് ശരിഅത്ത് നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന പാകിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫസായി ഇന്ന് വൈകിട്ട് 9 മണിക്ക് റ്റിപ്പരരിയില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റുവാങ്ങും . അയര്‍ലണ്ടിലെ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക പ്രചാരണ പരിപാടിക്കും ഇതോടനുബന്ധിച്ചുള്ള മറ്റൊരു ചടങ്ങില്‍ മലാല തുടക്കം കുറിക്കും
പതിമൂന്നാം വയസില്‍തന്നെ താലിബാന്‍ അനിവേശ സ്വാത് പ്രവിശ്യയിലെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയ മലാല യൂസഫ്‌സായി ബി.ബി.സിയില്‍ തൂലികാനാമത്തില്‍ ബ്ലോഗെഴുതിയിരുന്നു. പാക്കിസ്ഥാനിലെ താലിബാനിസത്തെക്കുറിച്ചും തീവ്രവാദികളുടെ ക്രൂരതകളെക്കുറിച്ചും ബ്ലോഗെഴുതിയിരുന്ന മലാലയ്‌ക്കെതിരെ തീവ്രവാദി ഭീഷണിയുണ്ടായിരുന്നു
അയര്‍ലണ്ടിലെ വിഖ്യാതമായ ടിപ്പററി ഇന്റര്‍ നാഷണല്‍ പീസ് അവാര്‍ഡിന്റെ അവസാന അഞ്ചംഗ സാധ്യത ലിസ്റ്റില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉള്‍പ്പെട്ടിരുന്നു .ഹിലാരി ക്ലിന്റന്‍ ,അഴിമതിക്കെതിരെ പോരാടുന്ന കെനിയന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ ഗിത്‌നോഗോ ,എന്നിവരെ കൂടാതെ മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി പ്രയത്‌നിക്കുന്ന കത്തോലിക്കാ സംഘടനയായ ‘പാക്‌സ് ക്രിസ്റ്റിയു’ മാണ് സോണിയാ ഗാന്ധിക്കൊപ്പം സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത് .
ലോകത്തിനു സമാധാനവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ പ്രയത്‌നിക്കുന്നവര്‍ക്കായി ടിപ്പററി ഇന്റര്‍ നാഷണല്‍ പീസ് കണ്‍വന്‍ഷന്‍ 1983 ലാണ് ആദ്യമായി ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന അഞ്ചുപേരില്‍ നിന്നും ഒരാളെയാണ് വര്‍ഷം തോറും സമാധാന സമ്മാനത്തിനായി തിരഞ്ഞെടുക്കുക
നെല്‍സന്‍ മണ്ടേല ,മിഖയേല്‍ ഗോര്‍ബച്ചെവ് ,ബില്‍ ക്ലിന്റണ്‍ ,തുടങ്ങി ലോക പ്രശസ്തരായ വ്യക്തികളാണ് മുന്‍വര്‍ഷങ്ങളില്‍ പീസ് അവാര്‍ഡ് ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Scroll To Top