Saturday December 10, 2016
Latest Updates

മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെങ്കില്‍ അഴിമതി കഥകള്‍ പുറത്തുവിടുമെന്ന് പിസി ജോര്‍ജ്

മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെങ്കില്‍ അഴിമതി കഥകള്‍ പുറത്തുവിടുമെന്ന് പിസി ജോര്‍ജ്

കോട്ടയം: മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ അറ്റകൈ പ്രയോഗവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. 48 ദിവസത്തിനുള്ളില്‍ മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കിയില്ലെങ്കില്‍ അഴിമതിക്കഥകള്‍ പുറത്തുപറയേണ്ടിവരുമെന്നാണ് പിസി ജോര്‍ജിന്റെ ഭീഷണി. 48 മണിക്കൂര്‍ കൊണ്ട് മദ്യനയം രൂപീകരിച്ച സര്‍ക്കാര്‍ എന്ത് കൊണ്ട് പട്ടയം നല്കാന്‍ വൈകുന്നു എന്നാണ് പിസി ജോര്‍ജ് ചോദിക്കുന്നത്.

പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ ആലോചന യോഗത്തിലാണ് ചീഫ് വിപ്പ് സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കിയത്. 1977 മുതല്‍ മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ല. അതേസമയം ഘട്ടം ഘട്ടമായി നടപ്പാക്കേണ്ട മദ്യ നിരോധനം 48 മണിക്കൂറിനകം നടപ്പിലാക്കിയത് ചിലര്‍ക്ക് രാഷ്ട്രീയത്തില്‍ മേല്‍ക്കോയ്മ നേടാനാണെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

മദ്യത്തിനൊപ്പം ലഹരി വസ്തുക്കളും നിരോധിക്കണമെന്നും ബിയര്‍വൈന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Scroll To Top